ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം തുടരും: ബ്രിട്ടന്‍

ബുധന്‍, 8 ഫെബ്രുവരി 2012 (12:55 IST)
ഇന്ത്യയ്ക്ക് നല്‍കി കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടരുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. എന്നാല്‍ ഈ സാമ്പത്തിക സഹായം ഇന്ത്യയിലെ ദരിദ്രമായ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മാത്രമാകും ലഭിക്കുകയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ഇന്ത്യ സാമ്പത്തികമായി വളരുകയാണെന്നും അതിനാല്‍ ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തണമെന്നും ബ്രിട്ടനിലെ ഭരണകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം.

28 കോടി പൗണ്ടാണ് ബ്രിട്ടന്‍ വര്‍ഷന്തോറും ഇന്ത്യയ്ക്ക് സഹായധനമായി നല്‍കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി നടപടികള്‍ ബ്രിട്ടന്‍ സ്വീകരിച്ചെങ്കിലും അന്താരാഷ്‌ട്ര ധനസഹായങ്ങള്‍ ഇതുവരെ നിര്‍ത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക