ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും: മ്യാന്‍‌മര്‍

Webdunia
തിങ്കള്‍, 28 മെയ് 2012 (15:59 IST)
PTI
ഇന്ത്യയുമായുള്ള സാമ്പത്തിക - വികസന പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിന്‌ മ്യാന്‍മര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ മ്യാന്‍മര്‍ പ്രസിഡന്‍റ് തെയ്ന്‍ സെയ്ന്‍. മ്യാന്‍‌മര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു തെയ്ന്‍ സെയ്ന്‍.

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്നത്‌. 12 കരാറുകളിലാണ് ഇന്ത്യയും മ്യാന്‍മറും ഒപ്പുവച്ചിരിക്കുന്നത്. മ്യാന്‍മറില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍സ്റ്റിട്യൂട്ട്‌ സ്ഥാപിക്കാന്‍ ഇന്ത്യയുമായി ധാരണയായിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമഗതാഗതം, സംയുക്ത വ്യാപാര - നിക്ഷേപ ഫോറം തുടങ്ങിയ കാര്യങ്ങളില്‍ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്.