ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 9.1 കോടി പിഴ

വ്യാഴം, 20 ജൂണ്‍ 2013 (21:40 IST)
PRO
PRO
ബ്രിട്ടനില്‍ വീടുകള്‍ വില്‍പന നടത്തിയതിലും വാടകക്ക് നല്‍കിയതിലും ലക്ഷങ്ങളുടെ കൃത്രിമം കാണിച്ച ഇന്ത്യന്‍ വംശജനായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്ക് ബ്രിട്ടീഷ് വാണിജ്യ മേഖല അധികൃതര്‍ (എഫ്.സി.എ) 9.1 കോടി രൂപ പിഴ ചുമത്തി. ബെര്‍മിങ്ഹാമില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിങ് ഛദ്ദയെയാണ് ശിക്ഷിച്ചത്.

വ്യവസായ മേഖലയിലെ കൃത്രിമത്തിന് ബ്രിട്ടനില്‍ ആദ്യമായാണ് ഇത്രയും വലിയ സംഖ്യ പിഴ ചുമത്തുന്നത്. പിഴയടക്കുന്നതിനു പുറമെ ബ്രിട്ടീഷ് വ്യവസായ ധനകാര്യ മേഖലക്കു കീഴില്‍ ജോലി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക