മദ്ധ്യ ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ച ഭൂചലനമുണ്ടായി. സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയുണ്ടായി.. തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഉയര്‍ന്ന കെട്ടിടങ്ങള്‍ വിറകൊള്ളുകയും ചെയ്തു.
ഇന്തോനേഷ്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, വലിയ തിരമാലകള്‍ ഉണ്ടാകുന്ന ലക്ഷണമൊന്നും കാണാത്തതിനാലാണ് അത് പിന്‍വലിച്ചത്.
ഭൂകമ്പമാപിനിയില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുന്ദ കടലിടുക്കില്‍ 20 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.
ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൂചലനത്തിന്‍റെ തീവ്രത 5. 8 ആയിരുന്നുവെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.