ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന് തരിപ്പണമായ ജപ്പാനെ നോക്കി മുതലക്കണ്ണീരോഴുക്കുകയാണ് ലോകം. എന്നാല്‍, നാശനഷ്‌ടങ്ങളുടെ പടുകുഴിയില്‍ വീണിട്ടും ചില കാര്യങ്ങളില്‍ ജപ്പാന്‍ കാട്ടുന്ന ഇച്ഛാശക്തിയെ അഭിനന്ദിക്കാതെ വയ്യ.
മാര്‍ച്ച് 11-ന്റെ ഭൂചലനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന നാക ഗ്രേറ്റ് കന്റോ ഹൈവേ ജപ്പാന്‍ പുനര്‍നിര്‍മ്മിച്ചത് വെറും ആറ് ദിവസം കൊണ്ടാണ്. മാര്‍ച്ച് 17-നാണ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബുധനാഴ്ച ഇത് ഗതാഗതത്തിന് സജ്ജമാകുകയും ചെയ്തു.
ഇത് ഒരുദാഹരണം മാത്രം. താറുമാറായ നിരവധി റോഡുകളും കെട്ടിടങ്ങളും ജപ്പാന്‍ പഴയപടിയാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ വ്യവസായസ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.
തലതിരിഞ്ഞ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി റോഡില്‍ ചതിക്കുഴികള്‍ നിറയ്ക്കുന്ന നമ്മുടെ ഭരണകൂടത്തിന് ജപ്പാന്‍ നല്‍കുന്ന മാതൃകാപാഠമാണിത്.