അല്‍ ഖ്വയിദയുടെ തന്ത്രങ്ങള്‍ അശ്ലീല സിനിമയില്‍!

ചൊവ്വ, 1 മെയ് 2012 (12:02 IST)
PRO
PRO
മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ യൂറോപ്പ് ആക്രമിക്കാന്‍ അല്‍ ഖ്വയിദ മെനഞ്ഞ തന്ത്രങ്ങള്‍ അശ്ലീല സിനിമ സൂക്ഷിച്ച മെമ്മറി കാര്‍ഡില്‍ കണ്ടെത്തി. അറസ്റ്റിലായ അല്‍ ഖ്വയിദ ഭീകരരുടെ കൈവശമുണ്ടായിരുന്ന മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് രഹസ്യരേഖകള്‍ കണ്ടെത്തിയത്. ബെര്‍ലിനില്‍ വച്ചാണ് ഭീകരര്‍ പിടിയിലായത്.

അശ്ലീല സിനിമകളും ക്ലിപ്പുകളും അടങ്ങിയതാണ് മെമ്മറി കാര്‍ഡ്. പ്രത്യക്ഷത്തില്‍ ഭീകരരുടെ തന്ത്രങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കില്ല. മെമ്മറികാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ജര്‍മന്‍, ഇംഗ്ലിഷ്, അറബിക് ഭാഷകളില്‍ പി ഡി ‌എഫ് ഫോര്‍മാറ്റില്‍ ഉള്ള രഹസ്യരേഖകള്‍ വെളിപ്പെട്ടത്.

വെബ്ദുനിയ വായിക്കുക