അല്‍ഖ്വയിദ തട്ടിക്കൊണ്ട് പോയ ഫ്രഞ്ച് പൌരന്‍‌മാരെ മോചിപ്പിച്ചു

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (12:24 IST)
PRO
നൈജറില്‍ അല്‍ഖ്വയിദ ഭീകരര്‍ തട്ടിക്കൊണ്ടുപോയി സഹാറ മരുഭൂമിയില്‍ മൂന്നു വര്‍ഷം ബന്ദികളാക്കിയ നാലു ഫ്രഞ്ച്‌ പൗരന്മാര്‍ മോചിതരായി.

2010ലാണ്‌ ഇവരെ തോക്കുധാരികള്‍ റാഞ്ചിയത്‌. മോചനത്തിന്‌ പണം നല്‍കിയോ എന്ന്‌ വ്യക്‌തമല്ല. അല്‍‌ഖ്വയിദയുടെ ഉത്തര ആഫ്രിക്കന്‍ ഘടകമായിരുന്നു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് കരുതുന്നു.

രഹസ്യ ചര്‍ച്ചകളെ തുടര്‍ന്നു മോചിതരായ ഇവര്‍ ഫ്രഞ്ച്‌ സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു. വിദേശകാര്യമന്ത്രി ഉള്‍പ്പെടെ രണ്ടു മന്ത്രിമാര്‍ ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയിരുന്നു

വെബ്ദുനിയ വായിക്കുക