അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല, ഫിനീഷ്യക്കാരാണ്!
ശനി, 2 മാര്‍ച്ച് 2013 (12:36 IST)
PRO
PRO
അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫര്‍ കൊളംബസ് ആണെന്നാണ് ചരിത്രം പറയുന്നത്. പക്ഷേ കൊളംബസിനും മുമ്പേ തന്നെ അമേരിക്ക കണ്ടെത്തിയിരുന്നു എന്ന വാദവുമായി ബ്രിട്ടീഷ് പര്യവേക്ഷകന്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊളംബസിന് 2000 വര്‍ഷം മുമ്പേ ഫിനീഷ്യക്കാരാണ് അമേരിക്ക കണ്ടെത്തിയത് എന്നാണ് മുന്‍ റോയല്‍ നേവി ഓഫിസര്‍ ഫിലിപ് ബീല്‍ പറയുന്നത്. സാഹസികനായ ഇറ്റാലിയന്‍ കടല്‍ സഞ്ചാരി കൊളംബസ് 1492ലാണ് അമേരിക്കയിലെത്തുന്നതെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
150 ബിസിക്കും 300 ബിസിക്കും ഇടയില്‍ മെഡിറ്ററേനിയന്‍ തീരത്ത് താമസിച്ചിരുന്ന വിഭാഗമാണ് ഫിനിഷ്യക്കാര്‍ എന്നറിയപ്പെടുന്നത്. കടല്‍ യാത്രയില്‍ ഇവരെ വെല്ലാന്‍ മറ്റ് ഏതൊരു പ്രാചീന സംസ്കാരത്തിലെയും മനുഷ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. മരം ഉപയോഗിച്ച് നിര്‍മ്മിച്ച പ്രത്യേക ബോട്ടിലാണ് ഇവരുടെ യാത്ര എന്നും ബീല്‍ വിശദീകരിക്കുന്നു.
ഫിനീഷ്യക്കാര്‍ യാത്ര നടത്തിയ രീതിയില്‍ അറ്റ്ലാന്‍റിക് സമുദ്രത്തിനു കുറുകെ യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. പതിനായിരത്തോളം കിലോമീറ്റര്‍ യാത്ര ചെയ്ത് അമേരിക്കയില്‍ എത്താനാണ് ഇദ്ദേഹത്തിന്റെ പരിപാടി. ഫിനീഷ്യക്കാര്‍ നിര്‍മ്മിച്ച ബോട്ടിന് സമാനമായ ബോട്ടില്‍ ഇദ്ദേഹം 2010ല്‍ ആഫിക്ക ചുറ്റിക്കറങ്ങിയിരുന്നു.