അമര്‍ത്യസെന്നിന് ഒബാമ പുരസ്കാരം നല്‍കി

ബുധന്‍, 15 ഫെബ്രുവരി 2012 (12:16 IST)
നൊബേല്‍ സമ്മാന ജേതാവും ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍ അമേരിക്കയുടെ നാഷണല്‍ ഹ്യുമാനിറ്റീസ് പുരസ്‌കാരം ഏറ്റുവാങ്ങി. ദാരിദ്ര്യം, ക്ഷാമം, അനീതി എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് പുരസ്‌കാരം സമ്മാനിച്ചത്.

1998-ലാണ് സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം അമര്‍ത്യസെന്നിന് ലഭിച്ചത്. പ്രസ്‌കാരദാന ചടങ്ങിന് ശേഷം എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും വെറ്റ്ഹൗസില്‍ വിരുന്നു സല്‍ക്കാരവുമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക