അഫ്‌ഗാനില്‍ 'മുംബൈ മോഡല്‍' ഭീകരാക്രമണം; 4 മരണം

വെള്ളി, 22 ജൂണ്‍ 2012 (12:05 IST)
PRO
PRO
അഫ്‌ഗാനിസ്ഥാനില്‍ കാബൂളിന്റെ പ്രാന്തപ്രദേശത്ത് താലിബാന്‍ ഭീകരര്‍ മുംബൈ മോഡല്‍ ഭീകരാക്രമണം നടത്തി. ആക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 40 ഓളം ബന്ദികളെ സുരക്ഷാ സേന മോചിപ്പിച്ചിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ ഖര്‍ഗ തടാകതീരത്തെ സ്പോസ്മൈ ഹോട്ടല്‍ ആണ് താലിബാന്‍ ആക്രമിച്ചത്. ആയുധങ്ങളുമായി എത്തിയ ഇവര്‍ ഹോട്ടലിലുള്ളവരെ ബന്ദികളാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബന്ദികളെ മോചിപ്പിക്കാന്‍ പോരാടിയ അഫ്ഗാന്‍ സുരക്ഷാ സേനയെ റോക്കറ്റ്‌ ഘടിപ്പിച്ച ഗ്രനേഡുകളും മറ്റ് സ്ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ നേരിട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ 40 ഓളം ബന്ദികളെ സുരക്ഷാ സേന മോചിപ്പിച്ചു. യുഎസ്‌ സഖ്യസേനയുടെ സഹായത്തോടെയായിരുന്നു ഇത്. മൂന്ന് ഹോട്ടല്‍ ഗാര്‍ഡുമാരും ഒരു പൊലീസ് ഒഫീസറുമാണ് കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക