അഫ്ഗാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ആയുധധാരികള്‍ ആക്രമണം നടത്തി. ഏപ്രില്‍ അഞ്ചിന് നടക്കുന്ന അഫ്ഗാന്‍ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ ആഹ്വാനം ചെയ്തിരുന്നു.
പ്രധാന കെട്ടിടത്തിനടുത്ത് വരെ അക്രമികള്‍ എത്തി. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തുമെന്നും തീവ്രവാദികള്‍ ഭീഷണിമുഴക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയും മുന്‍ ധനമന്ത്രിയുമായിരുന്ന അഷറഫ് ഖാനിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നതെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.