അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മേധാവിയെ വധിച്ചു

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (15:39 IST)
PRO
അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മേധാവിയെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് പ്രവിശ്യയിലാണ് സംഭവം.

തെരഞ്ഞെടുപ്പ് മേധാവിയായ അമാനെയാണ് തീവ്രവാദികള്‍ വധിച്ചത്. ഓ‍ഫിസിലേക്കു പോകാനിറങ്ങിയ അമാനു നേരെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ ശരീരത്തിലും തലക്കുമാണ് മുറിവേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അല്‍ഖ്വയ്ദ തീവ്രവദികളെ ഉന്‍‌മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ സൈനികമേഖലയ്ക്ക് വന്‍ധനസഹായമാണ് മാറ്റിവെച്ചിരിക്കുന്നത്

വെബ്ദുനിയ വായിക്കുക