അഫ്ഗാനിസ്ഥാനിലുള്ള യുഎസിന്റെ 1200 കോടി രൂപ വില വരുന്ന ആയുധങ്ങള്‍ നശിപ്പിക്കും
വെള്ളി, 21 ജൂണ്‍ 2013 (12:42 IST)
PRO
PRO
അഫ്ഗാനിസ്ഥാനിലുള്ള യുഎസിന്റെ 1200 കോടി രൂപ വില വരുന്ന ആയുധങ്ങള്‍ നശിപ്പിക്കും. യുഎസ്, അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്‍മാറുന്നതിനുള്ള ഭാഗമായിട്ടാണ് ആയുധങ്ങള്‍ നശിപ്പിക്കാന്‍തയാറെടുക്കുന്നത്.
യുഎസ് ഔദ്യോഗികമായി അഫ്ഗാനിസ്ഥാന്‍ വിടുന്നത് അടുത്ത വര്‍ഷമാണ്. ഇതിന്റെ ഭാഗമായി സൈന്യത്തെ വലിയൊരളവില്‍ പിന്‍വലിക്കുക, ആയുധങ്ങള്‍ തിരികെ കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ യുഎസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 20 കോടി ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ തിരികെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് ആയുധങ്ങള്‍ നശിപ്പിക്കുന്നത്.
ഈ ആയുധങ്ങള്‍ നശിപ്പിച്ചു കളയുന്നതിന് കര്‍സായിയുടെ സര്‍ക്കാരിനു താല്‍പര്യമില്ല. പക്ഷെ യുഎസ് ആയുധങ്ങള്‍ അഫ്ഗാനു കൈമാറിയിട്ടു തയ്യാറുമല്ല. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ നശീകരണമായി ഇതു ഇടംപിടിക്കും.