വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ രണ്ടായിരത്തോളം പേരെ കാണാതായി. ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായതായി ബഡാഖക്ഷന്‍ പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. മലയോരഗ്രാമമായ ഹോബോ ബാരിക്കില്‍ പ്രാദേശികസമയം ഒരു മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
അതേസമയം, 350-ഓളം പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുകുഷ്, പാമീര്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് ഹോബോ ബാരിക്.
രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ അപര്യാപ്തത രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിരിക്കുകയാണ്. അതേസമയം, ഏഴോളം പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.