അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ
ബുധന്‍, 26 ഫെബ്രുവരി 2014 (09:29 IST)
PRO
അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായിയൊട് ബരാക്ക് ഒബാമ. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈനികരുടെ സുരക്ഷ സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ കര്‍സായി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നാണ് ഒബാമ അറിയിച്ചത്. 2001ലെ സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെത്തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ താലിബാനെതിരെ ആക്രമണം നടത്തിയത്.
എന്നാല്‍ അമേരിക്കയുമായുള്ള ഉടമ്പടികളില്‍ വിശ്വാസം പോരെന്നു അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി അടുത്തെയിടെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക കരുക്കള്‍ നീക്കിയിട്ടുണ്ട്