സന്തോഷം വേണോ? കൂട്ടുകാർക്കൊപ്പം ചിലവഴിക്കൂ, അവരല്ലേ നിങ്ങളുടെ യഥാർത്ഥ സന്തോഷം!

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 16 മാര്‍ച്ച് 2020 (17:14 IST)
സന്തോഷമാഗ്രഹിക്കാത്ത ആളുണ്ടോ? സുഹൃത്തുക്കൾ ഇല്ലാത്തവർ ചുരുക്കം ആയിരിക്കും. സന്തോഷവും സൌഹൃദവും തമ്മിൽ അത്രതന്നെ ബന്ധമുണ്ട്. നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ കയ്യിൽ ആകാൻ പാടില്ല എന്ന് പറയാറുണ്ട്. എന്നാൽ, 60 ശതമാനവും നമ്മുടെ സന്തോഷമെന്ന് പറയുന്നത് നമുക്ക് പ്രീയപ്പെട്ടവരുടെ കൂടെ ഇരിക്കുമ്പോൾ തന്നെയാണ്. അതിൽ ഏറ്റവും പ്രിയപ്പെട്ടത് സൌഹൃദമായിരിക്കും. 
 
സൌഹൃദം നമുക്ക് പ്രഷർ തരുന്ന ഒന്നല്ല, അത്തരം സൌഹൃദം ഉണ്ടെങ്കിൽ ഒഴിവാക്കുക. സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുക, അവരോടൊപ്പം സമയം ചിലവഴിക്കുക ഇതെല്ലാം നമുക്ക് സന്തോഷം പകരുന്ന വിഷയമാണ്. സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുന്നത് സന്തോഷത്തിനു ആക്കം കൂട്ടും. കൂട്ടുകാർ കൂടെയുള്ളപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന എനർജി വേറെ ലെവൽ ആയിരിക്കും. പൊസിറ്റീവ് കാര്യങ്ങൾ മാത്രം പറയുന്നവരെ ലഭിക്കുക ബുദ്ധിമുട്ട് ആണ്. എന്നാലും കഴിഞ്ഞ് പോയ നെഗറ്റീവിനേയും വരാനിരിക്കുന്ന വിഷയത്തെ നെഗറ്റീവ് ആയി ചിത്രീകരിക്കുകയും ചെയ്യുന്ന സൌഹൃദങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകില്ല. സുഹൃത്തുക്കൾക്കൊപ്പമുള്ള സന്തോഷനിമിഷങ്ങൾ എന്നും സുന്ദരഓർമകൾ ആയിരിക്കും.   

അനുബന്ധ വാര്‍ത്തകള്‍

Next Article