ആരാണ് സന്തോഷമാഗ്രഹിക്കാത്തത്? ഹാപ്പി ആയിരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 16 മാര്‍ച്ച് 2020 (16:36 IST)
ആരാണ് ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തത്? ഉള്ള് തുറന്ന് ചിരിക്കാനും മനസറിഞ്ഞ് സന്തോഷിക്കാനും ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും കഴിയാറില്ല. മാർച്ച് 20ആണ് ലോകസന്തോഷ ദിനം. മനുഷ്യത്വവും ദയയും കരുണയും സമാധാനവും ഉള്ളവർക്ക് സന്തോഷിക്കാൻ എളുപ്പം കഴിയും. ഒന്നിലും ഈഗോയില്ലാത്ത, ഒന്നിനോടും വെറുപ്പില്ലാത്ത, ആരോടും വൈരാഗ്യമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യർക്ക് എന്നും സന്തോഷത്തോടെ തന്നെ കഴിയാം. വിഷമങ്ങൾ വരുമ്പോൾ അതിനെ അതിജീവിക്കാനും ഇക്കൂട്ടർക്ക് കഴിയും. 
 
ജീവിതത്തിൽ എന്നും സന്തോഷമായിരിക്കാൻ നാം ചെയ്യേണ്ടുന്ന 5 കാര്യങ്ങളുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതസാഹചര്യങ്ങൾ നമ്മെ കഷ്ടപ്പെടുത്തിയേക്കാം. നാം നിൽക്കുന്ന ചുറ്റുപാടിൽ ഒരുപക്ഷേ സമാധാനവും സന്തോഷവും ഇല്ലായെന്ന് വരാം. അങ്ങനെയുള്ളപ്പോൾ നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തേണ്ടതായുണ്ട്. അതിനായി നാം ചെയ്യേണ്ടത് പാട്ടുകൾ കേൾക്കുക, യാത്ര പോവുക, വായിക്കുക, സിനിമകൾ കാണുകയോ കലാപരമായ എന്തെങ്കിലും പ്രവൃത്തികളിൽ സമയം ചെലവഴിക്കുകയോ ചെയ്യുക, വ്യായാമം ചെയ്യുക എന്നിവയാണ്. ഇത് അഞ്ചും നമ്മൾ മനുഷ്യന്റെ മനസിനേയും ശരീരത്തേയും കൂടുതൽ ഊഷ്മളത നൽകുന്ന കാര്യങ്ങളാണ്. മടിയൊന്നും കൂടാതെ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. സന്തോഷവാനായി ഇരിക്കാൻ നിങ്ങൾക്ക് കഴിയും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍