മെസ്സിയുടെ തുപ്പ് വിവാദത്തില്‍

ബുധന്‍, 5 നവം‌ബര്‍ 2008 (17:24 IST)
PROPRO
സൂപ്പര്‍ താരമായി ലോകം മുഴുവന്‍ ആരാധിക്കപ്പെടുന്ന താരമാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സിലോണയുടെ അര്‍ജന്‍റീന താരം ലയണേല്‍ മെസ്സി. എന്നാല്‍ കളത്തിലെ പെരുമാറ്റത്തിന്‍റെ പേരില്‍ മെസ്സി വിമര്‍ശിക്കപ്പെടുകയാണ്. എതിര്‍ കളിക്കാരനെ നോക്കി തുപ്പിയതാണ് പ്രശ്നമാ‍യത്.

സ്പാനിഷ് ലീഗില്‍ മലാഗയുമായി നടന്ന കഴിഞ്ഞ മത്സരത്തില്‍ മലാഗ സെവില്ലയില്‍ നിന്നും കടമായി കളിക്കാന്‍ കൊണ്ടുവന്ന താരം ഡുഡയെ നോക്കി മെസ്സി തുപ്പിയിരുന്നു. ഈ രംഗം ടെലിവിഷന്‍ വഴി ലോകം മുഴുവന്‍ കണ്ടതോടെ താരത്തിനെതിരെ വിമര്‍ശനം പൊങ്ങി വന്നത്.

ബാഴ്സിലോണ പരിശീലകന്‍ ഗ്വാര്‍ഡിയോള പോലും താരത്തെ ഇക്കാര്യത്തില്‍ അങ്ങേയറ്റം വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് താരത്തെ കര്‍ശനമായി വിലക്കാനും മറന്നില്ല.

ബാസെലിനെതിരെ നടന്ന മത്സരത്തിനു മുമ്പത്തെ പത്ര സമ്മേളനത്തില്‍ വച്ചും ബാഴ്സിലോണ പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കി. 4-1 നു ബാഴ്സ ജയിച്ച മത്സരത്തിനു പിന്നാലെ ക്ലബ്ബ് പ്രസിഡന്‍ഡ് ജോവാന്‍ ലപ്പോര്‍ട്ടയും താരത്തെ വിമര്‍ശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക