കുട്ടിയാരെന്ന് വുഡ്സ് പറയില്ല

PRDPRO
സ്വന്തം കളിയിലെ ട്രിക്കുകള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുന്ന ഗോള്‍ഫിലെ ഇതിഹാസ താരം ടൈഗര്‍വുഡ്സ് അതു പോലെ തന്നെ സൂക്ഷിക്കുകയാണ് തന്‍റെ രണ്ടാമത്തെ കുട്ടി ആണാണോ പെണ്ണാണോ എന്ന രഹസ്യവും. വുഡ്സും ഭാര്യ എലിനും പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.

അതെല്ലാം വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് താരദമ്പതികള്‍ പറയുന്നു. ന്യൂ ഇയറിനു മുമ്പ് തന്നെ മകള്‍ സാമിനു അനുജത്തിയാണോ അനുജനാണോ വരാന്‍ പോകുന്നതെന്ന ആകാംഷയിലാണ് ടൈഗര്‍ വുഡ്സ്. എന്നാല്‍ തന്‍റെ രണ്ടാമത്തെ കുട്ടി എന്താണെന്ന രഹസ്യം സൂക്ഷിക്കുന്നതിനായി അവസാനം വരെ പൊരുതുമെന്ന നിലപാടിലാണ് താരം. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ ഭാര്യയേയും വുഡ്സ് ചട്ടം കെട്ടി.

താരദമ്പതികള്‍ക്കും ഇക്കാര്യം അറിയില്ലെന്നാണ് വുഡ്സിന്‍റെ വാദം. എന്നാല്‍ അതിന്‍റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ നോക്കിയിട്ടില്ലെന്നും വുഡ്സ് വ്യക്തമാക്കുന്നു. വുഡ്സിന്‍റെ ഭാര്യ എലിന്‍ മോഡലാണ്.

വെബ്ദുനിയ വായിക്കുക