കൊച്ചി ഹില്‍ പാലസ്

Webdunia
അറബിക്കടലിന്‍റെ റാണിയായ കൊച്ചിയിലാണ് ഹില്‍ പാലസ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജ്യ കുടുംബത്തിന്‍റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാ‍ണിത്.

1865 ലാണ് കൊച്ചി ഹില്‍ പാലസിന്‍റെ പണി പൂര്‍ത്തിയായത്. 49 കെട്ടിടങ്ങള്‍ ചേര്‍ന്നതാണ് ഈ കൊട്ടാര സമുച്ചയം. 52 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം കേരളീയ പാരമ്പര്യ ശൈലിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്.

മാനുകള്‍ക്കായുള്ള പാര്‍ക്ക്, കുതിര സവാരിക്കുള്ള സൌകര്യം എന്നിവ ഇവിടം സഞ്ചാരികളുടെ പറുദീസയാക്കുന്നു. അപൂര്‍വയിനം സസ്യലതാദികള്‍ ഇവിടെ വളരുന്നു. കൊച്ചി രാജ്യ കുടുംബത്തിന്‍റെ നാണയങ്ങള്‍, കൈയെഴുത്തു പ്രതികള്‍, എന്നിവയും എണ്ണഛായ ചിത്രങ്ങള്‍, ചുമര്‍ ചിത്രങ്ങള്‍, കല്ലു കൊണ്ടുള്ള ശില്‍പ്പങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൊച്ചി രാജ്യ കുടുംബത്തിന്‍റെ സിംഹാസനം വളരെയധികം കാഴ്‌ച്ചക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ജപ്പാനില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ള 200 വിശേഷ പാത്രങ്ങള്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.