കടയിൽനിന്നും വാങ്ങേണ്ട, നല്ല സാമ്പാർപ്പൊടി വീട്ടിലുണ്ടാക്കാം !

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (19:28 IST)
മലയാളിക്ക് സാമ്പാർ എന്നു പറഞ്ഞാൽ കറികളിലെ കേമൻ തന്നെയാണ്. നമ്മുടെ ആഹാരത്തിൽ സാമ്പാറിനുള്ള പ്രാധാന്യം വിപണിക്ക് നന്നായി അറിയാം. അതിനാലാണല്ലോ. കറിമസാല വിപണിയിൽ സാമ്പാർപ്പൊടി എപ്പോഴും രാജാവായി തന്നെ നിലനിൽക്കുന്നത്.
 
എന്നാൽ കടകളിൽ നിന്നും സാമ്പാർ പൊടി വാങ്ങി സാമ്പാർ ഉണ്ടാക്കിയിരുന്നവരാണോ നമ്മൾ ? അല്ല. രാസപഥാർത്ഥങ്ങൾ ചേർക്കാതെ ശുദ്ധമായ സാമ്പാർപൊടി നമ്മൾ വീട്ടിലുണ്ടാക്കുകയിരുന്നു പതിവ്. അത് നമുക്കെപ്പോഴൊ കൈമോഷം വന്നു
 
അത് നമുക്കൊന്ന് തിരികെപ്പിടിച്ചാലോ. നല്ല ശുദ്ധമായ നാടൻ സാമ്പാർപ്പൊടി വീട്ടിലുണ്ടാക്കൊണ്ട് ?
 
സാമ്പാർപ്പൊടിക്ക് വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം 
 
മല്ലി-അര കപ്പ് 
ചുവന്ന മുളക്-15 എണ്ണം വലുത്
ഉലുവ-ഒരു ടീ സ്പൂണ്‍ .
കടലപ്പരിപ്പ്-ഒരു ടേബിള്‍ സ്പൂണ്‍ 
ഉഴുന്നു പരിപ്പ്-ഒരു ടേബിള്‍ സ്പൂണ്‍ 
കായം-ഒരു കഷ്ണം 
കറിവേപ്പില-രണ്ടു തണ്ട് 
ജീരകം-അര ടീ സ്പൂണ്‍ 
 
ഇനി സാമ്പാർപ്പൊടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
ഒരു ചീനച്ചട്ടി ചൂടാക്കി മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവ വറുത്തെടുത്ത് മാറ്റി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച്‌ കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഉലുവയും ഇതിൽതന്നെയിട്ട് വറുത്തെടുക്കുക.
 
പിന്നീട് ചുവന്ന മുളക് വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. കറിവേപ്പിലയും നല്ലപോലെ വറുക്കുക. വറുത്ത് ചേരുവകളെല്ലാം നന്നാ‍ായി തണുത്തതിന് ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ഈർപ്പം കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിക്കാം. കടയിൽ നിന്നും വാങ്ങുന്ന സാമ്പാർപ്പൊടിയേക്കാൾ എത്രയോ രുചികരമായിരിക്കും ഈ പൊടികൊണ്ടുണ്ടാക്കുന്ന സാമ്പാർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article