സമരാഗ്നിയായ് ജ്വലിച്ചഎ കെ പിള്ള

Webdunia
FILEFILE
ബാരിസ്റ്റര്‍ എ കെ പിള്ള -- സ്വാതന്ത്ര്യ സമരകാലത്ത് ജ്വലിച്ചു നിന്ന യുവത്വമായിരുന്നു. രാജ്യത്തെ ദേശാഭിമാനികളെയാകെ പുളകം കൊള്ളിച്ച ഒരു പേരായിരുന്നു അത്. ആ ധീര ദേശാഭിമാനി 1949 ഒക്റ്റോബര്‍ അഞ്ചിനാണ് അന്തരിച്ചത്.

നാടിനു വേണ്ടി പണവും വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും ത്യജിക്കാന്‍ മടികാണിക്കത്തവര്‍ അന്നു ഏറെ ഉണ്ടായിരുന്നില്ല. പിന്നീട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മരുമകനായി എ കെ പിള്ള. രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയമ്മയെയാണ് പിള്ള വിവാഹം ചെയ്തത്

പണത്തിനു വേണ്ടി അദ്ദേഹം ഒരിക്കലും പ്രാക്ടീസ് ചെയ്തില്ല. തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്കു നിരക്കാത്ത വക്കാലത്തുകള്‍ അദ്ദേഹം സ്വീകരിച്ചുമില്ല. പ്രശസ്തമായ ഒട്ടനേകം കേസുകളില്‍ അദ്ദേഹം പ്രതിഭാഗം വക്കീലായി ഇന്ത്യയിലെല്ലായിടത്തും വാദിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിസഹകരണ സമീപനവും ക്വിറ്റിന്ത്യാ സമരവും പിള്ളയെ പക്ഷെ അരിശം കൊള്ളിക്കുകയാണ് ചെയ്തത്. ഫാസിസത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

1893 ഏപ്രില്‍ 16ന് കരുനാഗപ്പള്ളിയിലെ സമ്പന്നവും അഭിജാതവുമായ ഒരു കുടുംബത്തിലാണ് അയ്യപ്പന്‍പിള്ള കൃഷ്ണപിള്ള എന്ന എ കെ പിള്ള പിറന്നത്. തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്ന് ബി.എ പാസ്സായശേഷം ബി.സി.എല്‍.എന്ന ഉന്നത നിയമ ബിരുദമെടുക്കാനായി ഇംഗ്ളണ്ടിലേക്ക് പോയി.


ഗാന്ധിജ-ിയുടെ നേതൃത്വത്തില്‍ 1920 കളുടെ ആരംഭത്തില്‍ ഭാരതമെമ്പാടും നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ച കാലത്ത്, ഇംഗ്ളണ്ടില്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ യുവാവ്. ജ-ന്മനാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കാനായി പഠനമുപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടാണ് സ്വരാജ-്യസ്നേഹികളെ അഭിമാന പുളകിതരാക്കിയത്

നാട്ടില്‍ മടങ്ങിയെത്തിയ പിള്ള ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ മുഴുകി. അദ്ദേഹത്തിന്‍റെ ശ്രമഫലമായി തിരുവിതാംകൂറിലുടനീളം കോണ്‍ഗ്രസ് കമ്മറ്റികളൂണ്ടായി. ഏറെത്താമസിയാതെ കെ.പി.സി.സി യിലും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലും പ്രമുഖമായ പദവികള്‍ അദ്ദേഹത്തിനു കൈവന്നു.

കോണ്‍ഗ്രസ് ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനായി സ്വരാജ-് എന്ന പത്രവും കുറെക്കാലം അദ്ദേഹം നടത്തി. വെയില്‍സ് രാജ-കുമാരന്‍റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ജ-യില്‍ വാസവും അനുഭവിച്ചു.

തിരുവിതാംകൂര്‍ നിയമസഭയിലേക്ക് 1925 ല്‍ തെരഞ്ഞെടുക്കപ്പെട്ട പിള്ള ദിവാന്‍ എം.ഇ.വാട്ട്സ് കൊണ്ടുവന്ന പത്രമാരണ നിയമത്തില്‍ പ്രതിഷേധിച്ചു രാജ-ിവച്ചു.

വീണ്ടും ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാനായി അദ്ദേഹം ഇംഗ്ളണ്ടിലേക്ക് തിരിച്ചു. പ്രശസ്തമായ നിലയില്‍ ബാരിസ്റ്റര്‍ പരീക്ഷ ജ-യിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ എ.കെ.പിള്ള മദിരാശി ഹൈക്കോടതിയില്‍ സന്നതെടുത്തു.

പിള്ളയുടേതായി ഒരു ഗ്രന്ഥമേ നമുക്കു ലഭിച്ചിട്ടുള്ളു. അനേകം ലേഖനങ്ങള്‍ അദ്ദേഹം പത്രമാസികകളില്‍ എഴുതിരുന്നുവെങ്കിലും കോണ്‍ഗ്രസിന്‍റെ സുവര്‍ണജ-ൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനെഴുതിയതാണ് അദ്ദേഹത്തിന്‍റെ വിഖ്യതമായ കേരളവും കോണ്‍ഗ്രസും എന്ന ഗ്രന്ഥം.