സിനിമയുടെ കരുത്ത് സത്യാത്മകത കെ ജി ജോര്‍ജ്ജ്

ദൃശ്യാവിഷ്കാരമായ സിനിമയുടെ കരുത്ത് സത്യത്മകതയാണെന്ന് അനന്തപുരിയിലെ രാജ്യാന്തര ചലചിത്രമേള സാക്ഷ്യപ്പെടുത്തുന്നതായി സംവിധായകന്‍ കെ.ജി. ജോര്‍ജ് പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വ്യത്യസ്തമായ രൂപവും ഭാവവും നല്‍കുതിന് അനന്തപുരിക്ക് കഴിഞ്ഞു: ആദ്യവര്‍ഷങ്ങളിലെ വേദി മാറ്റം മേളയുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിരുന്നു.സ്ഥിരം വേദി ഗുണം ചെയ്തു

ഇന്ത്യയോട് സാദൃശ്യമുള്ള വികസ്വരരാജ്യങ്ങളുടെ ചിത്രങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു അതില്‍ എടുത്ത് പറയേണ്ടത് ലളിതമനോഹരങ്ങളായ ചൈനീസ് ചിത്രങ്ങളായിരുന്നു. ജോര്‍ജ് അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ മൃതദേഹവുമായി ചൈനയിലുടനീളം സഞ്ചരിക്കു ഒരു മനുഷ്യനെ "ഗെറ്റിംഗ് ഹോമില്‍' കാണുവാന്‍ സാധിക്കും.

ചൈനീസ് സമൂഹത്തിന് കഴിഞ്ഞ കുറച്ച് കാലങ്ങളിലുണ്ടായ വന്‍ പരിവര്‍ത്തനങ്ങളെ മനസ്സിലാക്കുവാന്‍ ഈ ചിത്രത്തിലൂടെ സാധിക്ക്കും ഇന്ത്യയുടെതില്‍ നിന്ന് വ്യത്യസ്തമായി ചൈനയിലെ ചിത്രങ്ങളുടെ നിര്‍മ്മാണച്ചെലവിന്‍റെ നല്ലൊരുപങ്ക് വഹിക്കുത് ചൈനീസ് സര്‍ക്കാരാണ്. അതുകൊണ്ട് തെ ചൈനീസ് സര്‍ക്കാരിന്‍റെ പല നയങ്ങളും സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ട്.

കലയിലും സാഹിത്യത്തിലും വളരെ സന്പുഷ്ടമായ പാരന്പര്യമുള്ള ലാറ്റിന്‍ അമേരിക്കയിലെ ചിത്രങ്ങള്‍ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ എന്നും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കും, സ്പാനിഷിന്‍റെയും ഡച്ചിന്‍റെയും അധിനിവേശത്തിന്‍റെ ബാക്കിപത്രമാവാം ഇത് .

പിനോഷെയുടെ നീചമായ പട്ടാളഭരണത്തിനെതിരെ നിശ്ചലച്ചിത്രങ്ങളുമായി പടപൊരുതിയ ചിലിയിലെ ഫോട്ടോേഗ്രാഫര്‍മാരുടെ നേര്‍ക്കാഴ്ചയുമായി എത്തിയ സിറ്റി ഓഫ് ഫോട്ടോേഗ്രാഫേഴ്സ് എന്ന ഡോക്യുമെന്‍ററി ഭാവിയില്‍ മാധ്യമങ്ങള്‍ക്ക് പല വിസ്ഫോടനങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെ് പ്രവചിക്കുതാണെന്ന്‌ ജോര്‍ജ് പറഞ്ഞു.


വര്‍ണ്ണവൈവിധ്യത്തിലും ഛായാഗ്രഹണഭംഗിയിലും ഒരുപടി മുില്‍ നില്‍ക്കുത് ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്. ലാറ്റിനമേരിക്കയിലെ ഗ്രാമങ്ങളില്‍ നിന്നുമുള്ള ജനജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങള്‍ സ്യൂലി ഇന്‍ ദി സ്കൈ യില്‍ കാണാന്‍ കഴിയൂം

യാഥാര്‍ത്ഥ്യങ്ങളെ മായം ചേര്‍ക്കാതെ അവതരിപ്പിക്കുന്ന ആഫ്രിക്കന്‍ ചിത്രങ്ങള്‍ ചരിത്രത്തിന്‍റെ പരിണാമത്തെയും ഭാവിയിലെ വെല്ലുവിളികളേയും സൂചിപ്പിക്ക്കുന്നു. ഇന്ത്യയില്‍ കലകള്‍ ആഘോഷങ്ങളുടെ ഭാഗം മാത്രമായി ഒതുങ്ങുന്നു. നമ്മുടെ സംസ്കാരം കലകള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം നാം വിസ്മരിക്കുകയാണ്.

സിനിമ ഇവിടെ ലളിതമായ വിനോദ ഉപാധി മാത്രമാണ്. വളരെക്കുറച്ചുകാലത്തെ ആയുസ്സ് മാത്രമേ നമ്മുടെ സിനിമകള്‍ക്കുള്ളുവെ് അദ്ദേഹം പറഞ്ഞു. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂപം കൊണ്ട സിനിമ എന്ന കലാരൂപം 1950 നും 1980 നും മധ്യത്തിലാണ് അതിന്‍റെ ഏറ്റവും വലിയ വളര്‍ച്ച നേടിയത്. 21-ാം നൂറ്റാണ്ടില്‍ സിനിമ അവസാനിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയുടെ അന്തസത്തയെ മനസ്സിലാക്കുതില്‍ പുതു തലമുറ സദ്ധമാകുകയാണെങ്കില്‍ തുടര്‍ും നല്ല സിനിമകള്‍ ഉണ്ടാകും. സ്ത്രീകള്‍ മുന്‍ വര്‍ഷത്തേക്കാളും മേളയില്‍ സജീവമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെ'ു. പുതിയ ചിത്രങ്ങള്‍ നല്ലൊത്ധശതമാനം ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ചിത്രങ്ങള്‍ക്ക് ജനസമ്മതി ഒട്ടും കുറഞ്ഞിട്ടില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിുള്ള 300 ചിത്രങ്ങള്‍ തിരഞ്ഞെടുക്കു കമ്മിറ്റിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷിക്കുതായി കെ. ജി. ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക