സിനിമാ സാങ്കേതികതയുടെയും നവീന ആശയങ്ങളുടേയും കലാപരമായ സമന്വയമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം. വര്‍ണ്ണശബളമായ ഉദ്ഘാടന ചടങ്ങില്‍ വച്ച് വെള്ളിയാഴ്ച ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം അനാവരണം ചെയ്യും.
“വ്യവസായ വിപ്ളവത്തില്‍ വിരിഞ്ഞ ഏറ്റവും മനോഹരമായ പുഷ്പമാണ് സിനിമ.ഇതിനെ വിടര്‍ന്ന കണ്ണുകളോടെയാണ് നോക്കിക്കാണേണ്ടത്,” സിഗ്നേച്ചര്‍ ഫിലിം രചിച്ച വിപിന്‍ വിജയ് പറയുന്നു. 52 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് സിഗ്നേച്ചര്‍ ഫിലിം.
ക്രിയാത്മക സാങ്കേതിക വിദ്യയുടെ മനോഹാരിത അനിമേഷനിലൂടെ അനാവരണം ചെയ്യുന്ന ഈ സിഗ്നേച്ചര്‍ ചിത്രം സമകാലീന സിനിമയുടെ ആത്മാവും ഹൃദയവും ഉള്‍ക്കൊള്ളുന്ന ദൃശ്യാനുഭവം നല്‍കുന്നതാണ്.
ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒറ്റ ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വിപിന്‍ വിജയിനെ കൂടാതെ, ക്യാമറാമാന്‍ അലന്‍ ദത്ത, സുബദീപ്, എഡിറ്റര്‍ ദേവ് കമല്‍ എന്നിവരാണ് മറ്റ് അണിയറശില്‍പികള്‍.