സംഘാടനം മെച്ചപ്പെടണം: ബീനാ പോള്‍

Webdunia
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ചിത്രങ്ങളെല്ലാം തന്നെ നിലവാരം പുലര്‍ത്തുന്നവയാണെന്ന് പ്രശസ്ത ചലച്ചിത്ര ചിത്രസംയോജക ബീനാ പോള്‍. മേളയ്ക്കിടെ ‘വെബ്‌‌ദുനിയയുമായി സംസാരിക്കവേയാണ് ബീന ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാല്‍ ആസ്വാദകരുടെ എണ്ണത്തിന് അനുസരിച്ച് തീയറ്ററുകള്‍ ഇല്ലാത്തത് മേളയെ ബാധിച്ചിട്ടുണ്ടെന്നും ബീന പറഞ്ഞു.

തീയറ്ററുകളുടെ എണ്ണം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. സംഘാടനത്തില്‍ ചില പോരായ്മകളുണ്ട്. അവ പരിഹരിക്കപ്പെടേണ്ടതാണ്. സംഘാടനം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ കഴിയുമെന്ന് പ്രതീ‍ക്ഷിക്കുന്നു.

ഒരു ഫെസ്റ്റിവല്‍ എന്ന രീതിയിലാണ് ആളുകള്‍ സിനിമ കാണാന്‍ എത്തുന്നതെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇത്തരം മേളകളില്‍ മാത്രമേ പല ലോകസിനിമകളും നമുക്ക് കാണാനാകൂ.

ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമാണ് പ്രേക്ഷകര്‍ എത്തുന്നതെന്ന വാദം ശരിയല്ല. പുറത്ത് പ്രദര്‍ശിപ്പിച്ചാലും ആളുകള്‍ കാണാനെത്തും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന ഗണത്തില്‍ പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും ബീന പറഞ്ഞ ു.