മതവൈരവുമായി ‘ലാസ്റ്റ് മൂണ്‍’ ’

Webdunia
IFMFILE
വാഗ്ദത്ത ഭുമിയില്‍ ചോര ഒഴുക്കുന്ന മതവൈരത്തിന്‍റെ കഥയാണ് വിഖ്യാത ചിലിയന്‍ സംവിധായകന്‍ മിഗ്വില്‍ ലിറ്റിന്‍റെ ‘ദ ലാസ്റ്റ്‌ മൂണ്‍’‍. 1914 ലെ കഥയാണ്‌ ലിറ്റിന്‍ പറയുന്നതെങ്കിലും സിനിമയിലെ ഓരോ വെടിയൊച്ചയും മുഴങ്ങുന്നത് ഇന്നത്തെ പാലസ്തീനില്‍ നിന്നുതന്നെയാണ്.


പാലസ്തീനില്‍ ജൂതന്‍മാരും അറബികളും ക്രിസ്ത്യാനികളും പടവെട്ടുന്ന‍തിന്‍റെ ചരിത്രം ലോകത്തിന്‍റെ ഉറക്കംകെടുത്തുതാണ്. എന്നാല്‍ കലാപത്തിന്‍റെ വിത്തുകള്‍ വിതച്ച ഇംഗ്ലീഷ്‌ അധിനിവേശത്തിന്‍റെ കഥയാണ് കേരളത്തിന്‍റെ പന്ത്രണ്ടാമത് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ദ ലാസ്റ്റ്‌ മൂണ്‍’‍ പറയുന്നത്.


മാനവികതയുടെയും ചലച്ചിത്രകഥയുടെയും കരുത്തിലുള്ള ഒടുങ്ങാത്ത വിശ്വാസമാണ്‌ തന്‍റെ സിനിമയുടെ അടിസ്ഥാനമെന്ന് മിഗ്വില്‍ ലിറ്റിന്‍ പറഞ്ഞിട്ടുണ്ട്. പാലസ്തീന്‍കാരും അറബികളും ഒന്നി‍ച്ചു ജീവിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറയുന്നു. കാരണം, സമാധാനമായി ജീവിക്കുക എതാണ്‌ മാനവരാശിയുടെ നിയോഗം.


സോളമന്‍ എന്ന യാഥാസ്ഥിതിക ക്രിസ്ത്യാനിയുടെയും യാക്കൂബ്‌ എന്ന അര്‍ജന്റീനിയക്കാരന്‍ യഹൂദന്‍റെയും അവിശ്വസനീയമായ സ്നേഹത്തിന്‍റെ കഥയാണ്‌ ലിറ്റിന്‍ പറയുത്‌. സോളമന്‍റെ സ്ഥലം യാക്കൂബ്‌ വാങ്ങുതില്‍ സംശയിക്കുകയാണ്‌ തദ്ദേശവാസികള്‍.



പിന്നീ‍ട്‌ ഓട്ടോ‍മാന്‍ പ്രഭുക്കളും തുടര്‍ന്ന് അധിനിവേശക്കാരായ ബ്രിട്ടീ‍ഷുകാരും ഈ ബന്ധത്തെ തകര്‍ക്കുകയാണ്‌. പീരങ്കിയുടെ അകമ്പടിയോടെ ഇരുകൂട്ടര്‍ക്കുമിടയില്‍ അവര്‍ മുള്ളുവേലി തീര്‍ക്കുന്നു. ദുഷ്ടമൃഗത്തെ തുരത്തിയില്ലെങ്കില്‍, ഇതാവും ഒടുവിലത്തെ ചന്ദ്രന്‍ എന്ന പഴമൊഴിയില്‍ നിന്നും‍ കടംകൊണ്ടാണ്‌ ലിറ്റിന്‍ സിനിമയ്ക്കു പേര് നല്‍കിയത്.


പാലസ്തീനില്‍ കടുകൂട്ടിയിരിക്കുന്ന ദുഷ്ടമൃഗത്തെ പുറത്താക്കുതോടെ വാഗ്ദത്ത ഭൂമിയില്‍ ശ്വശ്വത ശാന്തി പുലരുമെന്ന പ്രതീക്ഷാനിര്‍ഭരമായ സന്ദേശമാണ്‌ ചലച്ചിത്രം നല്‍കുന്നത്‌.