ചിത്രകലയുടെ കുലപതി രവിവര്‍മ്മയ്ക്ക് ചലച്ചിത്രവുമായുണ്ടായിരു ബന്ധം വെളിപ്പെടുത്തുതായിരുന്നു മേളയില്‍ പ്രദര്‍ശിപ്പിച്ച വിനോദ് മങ്കരയുടെ 'ബിഫോര്‍ ദ ബ്രഷ് ഡ്രോപ്പ്ഡ്' എന്ന ഡോക്യുമെന്‍ററി. നിരവധി അവാര്‍ഡുകള്‍ നേടിയ വിനോദ് മങ്കരയുടെ 619-മത്തെ ഡോക്യുമെന്‍ററിയാണിത്.
ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ആദ്യചിത്രമായ രാജാഹരിശ്ചന്ദ്രയുടെ കലാസംവിധായകന്‍ രവിവര്‍മ്മയായിരുന്നു.എന്നാല്‍ ടൈറ്റില്‍ കാര്‍ഡില്‍ രവിവര്‍മ്മയുടെ പേരു വച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു.
രവിവര്‍മ്മയുടെ ലിത്തോഗ്രാഫിക് പ്രസ്സിലെ ജീവനക്കാരനായിരുന്നു ഫാല്‍ക്കെ. ചിക്കാഗോയില്‍ നടന്ന സര്‍വ്വമതസമ്മേളനത്തില്‍ സ്വാമിവിവേകാനന്ദന്‍റെ പ്രസംഗം പോലെതന്നെ രവിവര്‍മ്മ ചിത്രങ്ങളും പ്രസിദ്ധി നേടിയിരുതായും രവിവര്‍മ്മയ്ക്ക് ഇതുവരെ സമുചിതമായ സ്മാരകം ഉണ്ടാകാത്തത് പോരായ്മയായും ഡോക്യുമെന്‍ററി ചുണ്ടിക്കാട്ടുന്നു