വര്‍ഷങ്ങള്‍ക്കിപ്പുറവും തീയറ്ററുകളെ ആവേശം കൊള്ളിക്കുകയാണ് ദിനോസറുകള്‍. ലോക സിനിമാ ചരിത്രത്തിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ജുറാസിക് വേള്‍ഡ് കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോക്സോഫീസില്‍ കോടികളുടെ കിലുക്കമാണ് ജുറാസിക് പാര്‍ക്ക് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡിന്റെ പേരില്‍ ഉണ്ടായിരിക്കുന്നത്.
ജൂണ്‍ 10ന് ലോകമെമ്പാടും റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് 4 ദിവസം കൊണ്ട് നേടിയത് 511 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. അതായത് 3000കോടിയിലേറെ രൂപ. ജുറാസിക് പരമ്പരയിലെ ആദ്യ 3 ചിത്രങ്ങളുടെ മികവ് നാലാം ഭാഗത്തിനില്ലെന്ന് നിരൂപകര്‍ വിമര്‍ശിക്കുമ്പോഴും ഹാരിപോട്ടറും മാന്‍ ഓഫ് സ്റ്റീലും , ഫ്യൂരിയസ് 7നുമെല്ലാം നേടിയ കളക്ഷന്‍ റെക്കോര്‍ഡാണ് ജുറാസിക് വേള്‍ഡ് പൊളിച്ചടുക്കിയിരിക്കുന്നത്. ഇന്ത്യയിലും ചിത്രം നല്ല കളക്ഷനുമായി മുന്നേറുന്നു.
ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും വിസ്മയക്കാഴ്ചകളുമായി ത്രിമാന കാഴ്ചകളുടെ മായിക പ്രപഞ്ചമാണ് ജുറാസിക് വേള്‍ഡ് എത്തിയിരിക്കുന്നത്. ചിത്രം ഒരുക്കിയത് കോളിന്‍ ട്രിവോറോയാണ്. അണിയറയില്‍ നിര്‍മ്മാതാവിന്റെ റോളില്‍ സ്പില്‍ബര്‍ഗും. ക്രിസ് പ്രാറ്റ് നായകനായ ചിത്രത്തില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഇര്‍ഫാന്‍ ഖാനും ഉണ്ട്. അതിനിടെ ജുറാസിക് പരമ്പരയുടെ ആരാധകര്‍ക്കായി ഇതിന്റെ അഞ്ചാം ഭാഗവും ഉടന്‍ എത്തുമെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്.