കാര്യങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ പോപ്താരം ബ്രിട്‌നി സ്പീയേഴ്‌സ് ആത്‌മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്ന് മനശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്‌നിയുടെ പരസ്പര വിരുദ്ധമായ പെരുമാറ്റങ്ങള്‍ പഠനം നടത്തിയ ശേഷം ബേവര്‍ലി ഹില്‍സിലെ അനലിസ്റ്റുകളും മയക്കു മരുന്നു ചികിത്സാ വിദഗ്ദരുമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പു നല്‍കുന്നത്.
ബ്രിട്ടിനു ശരിക്കും സഹായം ലഭിക്കേണ്ട സാഹചര്യമാണിതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. “26 കാരിയായ ബ്രിട്‌നി മിഥ്യാബോധത്തിന്‍റെ ഒരു കുമിളയിലാണ്. ഇത് അവരുടെ തന്നെ അന്ത്യത്തിലേക്കാണ് അവരെ കൊണ്ടു പോകുന്നത്. അവര്‍ക്ക് സഹായം വേണമെങ്കില്‍ നല്‍കണം. സഹായം നഷ്ടമാകുന്നു എങ്കില്‍ ചിലപ്പോള്‍ അവരെ തന്നെ നമുക്കു നഷ്ടപ്പെട്ടേക്കാം.” മാര്‍ട്ടി ബ്രെണ്ണര്‍ എന്ന വിദഗ്ദന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
ബ്രിട്‌നിയെ ബ്രെണ്ണര്‍ ചികിത്സിച്ചിട്ടില്ല എങ്കിലും സമീപ കാലത്തെ ബ്രിട്‌നിയുടെ പല പെരുമാറ്റങ്ങളും നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായം പുറത്തു വിട്ടിരിക്കുന്നത്. ബ്രിട്നിയുടെ പെരുമാറ്റങ്ങള്‍ അവരുടെ മാനസീക പ്രശ്‌നങ്ങളെയാണ് കാട്ടിത്തരുന്നതെന്നും അവര്‍ അപകടകരമായ വിഷാദത്തിന്‍റെ പിടിയിലാണെന്നും പറയുന്നു.
പരസ്പര വിരുദ്ധമായ കാര്യങ്ങളിലൂടെ പ്രകടിപ്പിക്കുന്നത് ശരിക്കും വിഷാദവുമായുള്ള പോരാട്ടമാണെന്നാണ് ബ്രെണ്ണറുടെ വാദം. ടെലിവിഷനിലൂടെ തന്‍റെ ശരീര പ്രദര്‍ശനം നടത്താന്‍ മടിയില്ലാത്ത ബ്രിട്‌നി അതേ സമയം തന്നെ റോഡില്‍ കൂടി പോകുമ്പോള്‍ തന്‍റെ ചിത്രമെടുക്കാന്‍ തുനിഞ്ഞ ഫോട്ടോ ഗ്രാഫറുമായി കലഹിക്കുകയും ചെയ്യുന്നു.
ബ്രിട്നിയുടെ പുതിയ ചെയ്തികളെല്ലാം ശ്രദ്ധ നേടുന്നതിനു വേണ്ടി ആണെന്നും ബ്രെണ്ണര്‍ പറയുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും ബ്രിട്നിക്കു പ്രശസ്തി നിലനിര്‍ത്തുന്നതിനു മതിയാകുന്നില്ല. ഓരോ ദിവസവും കൂടുതല്‍ പ്രശ്സ്തിക്കു വേണ്ടി അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും ആര്‍ക്കും അവരെ വിലക്കാനുമാകില്ലെന്നും ബ്രെണ്ണര്‍ പറയുന്നു.
അടുത്ത കാലത്ത് സഹോദരി ഗര്‍ഭിണിയാണെന്നു പുറത്തുവിട്ട വാര്‍ത്തകളിലൂടെയും ബ്രിട് പ്രതീക്ഷിച്ചത് ഇതു തന്നെയായിരുന്നു. ബ്രിട്നി ആരെയും കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല. അവരുടെ അമ്മയും കുട്ടികളുമെല്ലാം ചിത്രത്തില്‍ നിന്നും തന്നെ പോയിക്കഴിഞ്ഞെന്നും തനിക്കു ചുറ്റും നില്‍ക്കുന്നവരെയെല്ലാം ബ്രിട്നി ഒരു മിഥ്യാബോധത്തിലൂടെയാണ് കാണുന്നതെന്നും ബ്രെണ്ണന്‍ പറയുന്നു.