ഈ ടോം ക്രാന് എന്താ ജംഗിള്‍ ബുക്കിലെ ‘മൌഗ്ലിയോ’? ഇംഗ്ലീഷ് സംഗീത ട്രൂപ്പ് ഗേള്‍സ് എലൌഡിലെ പാട്ടുകാരിയും മോഡലും ഇംഗ്ലീഷ് യുവതയുടെ ഹരവുമായ സാറാ ഹോര്‍ഡിംഗിന് കാമുകന് ടോം ക്രാനെ കുറിച്ച് ഈ സംശയം തോന്നാന്‍ തുടങ്ങിയിട്ടു കുറെ കാലമായി. കാരണം ടോമിന്റെ പ്രവര്‍ത്തികള്‍ തന്നെ.
ടോം ക്രാന് വീട്ടിലെത്തിയാല്‍ തുണി ഉടുക്കില്ലത്രേ? പിറന്ന പടി നടക്കുന്ന ക്രാനെ കാണുമ്പോള്‍ സാറയ്ക്കു ജംഗിള്‍ ബുക്കിലെ മൌഗ്ലിയായിട്ടാണ് തോന്നുന്നത്. മടിയനായ ടോം ജോലി കഴിഞ്ഞെത്തിയാല്‍ ഉടന്‍ വസ്ത്രം ഉരിഞ്ഞ് കതകിലും കട്ടിലിലും വാരി വലിച്ചിടുന്നത് ഉണ്ടാക്കുന്ന അലോരസം വേറേയും. പാട്ടുകാരി സുന്ദരി മടുത്തു.
ഇതു മാത്രമല്ല. ടോമിനുള്ള കുഴപ്പം വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ടോം പൂര്‍ണ്ണമായും നഗ്നനായിട്ടേ നടക്കാറുള്ളൂ. ഇതുകാണുമ്പോള്‍ കഴിഞ്ഞ ജന്മത്തില് ടോം ജംഗിള്‍ ബുക്കിലെ മൌഗ്ലിയായിരുന്നോ എന്നാണ് സാറയുടെ സംശയം. ടോമിന്റെ ഈ നടപടികളില്‍ സാറയ്ക്ക് ചെറിയ പരിഭവമുണ്ട്. ഒരു കുട്ടിയുടെ പ്രകൃതം കാട്ടുന്ന ടോമിന്റെ നഗ്നതാ പ്രദര്‍ശനം അല്‍പ്പം കൂടിപ്പോകുന്നുണ്ട് എന്നാണ് താരത്തിന്റെ പരാതി.
അതേ സമയം സാറയുടെ കുറ്റം ടോമിനും പറയാനുണ്ട്. ഒപ്പം ബിസ്ക്കറ്റ് കഴിക്കാന്‍ സാറ തന്നെ സമ്മതിക്കാറില്ലെന്നാണ് ടോം പറയുന്നത്. ബെഡ്ഡില്‍ ഇരുന്ന് സാറ ബിസ്ക്കറ്റോ ചിപ്സോ കഴിക്കുമ്പോള്‍ കൂടെ പങ്കു ചേരാന്‍ താന്‍ എത്തിയാല്‍ സാറ അടുക്കളയിലേക്ക് ഓടീ രക്ഷപെട്ടുകളയുമെന്ന് ടോമും പറയുന്നു.