ലിഡ്സേയുടെ അടുത്ത ചിത്ത്രതില്‍ ഒരു കുന്നോളം വലുപ്പമുള്ള മാറിടവുമായി പ്രത്യക്ഷപ്പെടുകയാണത്രേ സുന്ദരിയുടെ ലക്ഷ്യം. മയക്കുമരുന്നടിയുടേയും വഴിവിട്ടുള്ള ജീവിതത്തിന്റേയും പേരില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടയ്ക്കപ്പെട്ട ലിഡ്സെയുടെ പുതിയ നീക്കം ആരാധകരെ തീരെ ഞെട്ടിച്ചിട്ടില്ല.
കാരണം സാമന്തര റാന്‍സണ്‍ എന്ന സുന്ദരിയുമായുള്ള ലിന്‍ഡ്സേയും സ്വവര്‍ഗ്ഗാനുരാഗം കഴിഞ്ഞ ആഴ്ച പുറത്തുവന്നതേയുള്ളു. രണ്ടു പെണ്ണുങ്ങളും ആലിംഗന ബന്ധരായി ഗാഢചുംബനത്തില്‍ ഏര്‍പ്പെട്ടു നില്ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഹോട്ട് ന്യൂസ് ആയിരുന്നു.
സാമന്തയുടെ പ്രേരണയുടെ ഫലമായാണോ ലിന്‍ഡ്സേ പുതിയ തീരുമാനം എടുത്തത് എന്നാണ് ഇനി അറിയാനുള്ളത്. അഭിനയത്തികവിന്റെ പേരിലല്ലെങ്കിലും സമൃദ്ധമായ മാറിടത്തിന്റെ പിന്‍ബലത്തിലാണ് പമേല ആന്ഡേഴ്സന് അമേരിക്കയില്‍ ഹിറ്റായത്. എന്നാല്‍ അഭിനയതികവിന്റെ കാര്യത്തില്‍ ലിന്‍ഡ്സേ മുന്‍ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്.
മകളുടെ സ്വവര്‍ഗ്ഗാനുരാഗത്തിന് ലിന്‍ഡേയുടെ മാതാവ് മൗനാനുവാദം നല്‍കിയിരിക്കുകയാണെന്നും ഹോളിവുഡ് മാധ്യമങ്ങള്‍ ചൂണ്ടികാട്ടുന്നു. മകളുടെ ഈ വേലത്തരങ്ങള്‍ക്ക് മാതാപിതാക്കളെ കുറ്റപ്പെടുത്താനും അവര്‍ മടിക്കുന്നില്ല.
ലിന്‍ഡ്സേയുടെ അനുജത്തി ആഷ്ലേയുടെ പിതാവ് ലിന്‍ഡ്സേയുടെ പിതാവല്ല എന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. ഇത് തെളിയിക്കുന്നതിനായി ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ കോടതി ലിന്‍ഡ്സേയുടെ പിതാവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.