മിലി സൈറസ് വെടി പൊട്ടിച്ചിരിക്കുന്നത് ഇതിനു മുമ്പും എത്ര തവണ ഹോളിവുഡ് കണ്ടിരിക്കുന്നു. പ്രശസ്തി തലയ്ക്ക് പിടിച്ച് അത് നിലനിര്‍ത്താന്‍ നടത്തുന്ന വിവാദങ്ങളില്‍ മൂന്നാം തവണയാണ് അമേരിക്കന്‍ നടിയും ഗായികയും പാട്ട് എഴുത്തുകാരിയും സംഗീതജ്ഞയും ഒക്കെയായ മിലി ഉള്‍പ്പെടുന്നത്.
നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ തന്നെയാണ് ഇത്തവണയും പ്രശ്നം. പ്രകോപന പരമായ ഫോട്ടോകള്‍ എടുക്കുകയും നെറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന പതിവ് മിലി സൈറസ് ഇത്തവണയും തെറ്റിച്ചില്ല. അടി വസ്ത്രങ്ങള്‍ വെളിയില്‍ കാണുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇത്തവണയും മിലി ചെയ്തത്.
ഒരെണ്ണത്തില്‍ പതിനഞ്ചുകാരി സ്വന്തം മുടിയില്‍ വിരലോടിക്കുകയും മറ്റേ കൈ കൊണ്ട് അകത്തെ പച്ച നിറത്തിലുള്ള വസ്ത്രം കാണത്തക്ക വിധത്തില്‍ മേലാട വലിച്ചു മാറ്റുകയും ചെയ്യുന്നതാണ്. ഒരെണ്ണത്തില്‍ കീറി മുറിച്ച മേല്‍ വസ്ത്രവും ധരിച്ച് ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഉള്ളത്. സ്വകാര്യമായി എടുത്ത ചിത്രങ്ങള്‍ ചോര്‍ന്ന് നെറ്റില്‍ എത്തുകയായിരുന്നു എന്നതാണ് ഇത്തവണയും അവരുടെ വാദം.
അടി വസ്ത്രങ്ങള്‍ തുറന്നു കാട്ടുന്ന ഫോട്ടോ ഗ്രാഫുകള്‍ നെറ്റില്‍ മിലി പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമൊന്നുമല്ല. ഈ വര്‍ഷം ആദ്യം ഇത്തരം ചില ഫോട്ടോകളുടെ പേരില്‍ മിലി വിവാദമുണ്ടാക്കിയിരുന്നു. അതിനു മുമ്പ് ജെ-14 മാസികയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജേനെ മിലി ഉണ്ടാക്കിയെടുത്ത ഗോസിപ്പുകളും മാരകമായിരുന്നു.
അമേരിക്കയിലെ ടെന്നീസീല് ജനിച്ച ഈ പതിനഞ്ചു കാരി ഡിസ്നി ചാനലിന്റെ സ്വന്തം പരമ്പരയായ ഹന്നാ മൊണ്ടാനയിലൂടെയാണ് ശ്രദ്ധ കവര്‍ന്നത്. ഹന്നാ മൊണ്ടാനയില്‍ താരമാകുന്നു എന്ന പേരില്‍ തന്നെ പത്രങ്ങളുടെ വിനോദ കോളങ്ങളില്‍ ഇടം പിടിച്ച മിലി ഷോയില്‍ പാടിയ എട്ട് ഗാനങ്ങളുടെ സി ഡി വിപണിയില്‍ എത്തിച്ചതും.