വ്യക്തി ജീവിതത്തിലെ താളപിഴകള്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ പോപ്പ് താരം ബ്രിട്നി സ്പിയേഴ്സിന് പ്രതീക്ഷക്കാത്ത കോണില്‍ നിന്ന് ആശ്വാസ വചനങ്ങള്‍. സൌത്ത് ലാന്‍ഡ് ക്രിസ്തീയ സഭയാണ് ബ്രിട്നിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ജീവിതത്തിലെ അവസരങ്ങള്‍ നശിപ്പിച്ച ബ്രിട്നിക്ക് സഭാ ജനങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടതെന്നാണ് സഭയുടെ നല്ലയിടയന്‍ ജോണ്‍ വീസ് പറയുന്നത്. ഇതേ ആവശ്യം പള്ളിയിലെ കുര്‍ബാനയ്ക്കിടയിലും സഭയുടെ വെബ്സൈറ്റിലെ ബ്ലോഗിലൂടെയും വീസ് ഉന്നയിച്ചിട്ടുണ്ട്.
പ്രസംഗമൊ വിമര്‍ശനമൊ അല്ല സ്നേഹം മാത്രമാണ് ബ്രിട്നിക്ക് നല്‍കേണ്ടതെന്ന് ഈ പുരോഹിതന്‍ പറയുന്നു.ഒരു ക്രിസ്തീയ സഭയെന്ന നിലയില്‍ ക്രിസ്തു ബ്രിട്നിയെ സ്നേഹിക്കുന്നത് പോലെ നമുക്കും അവളെ സ്നേഹിക്കാമെന്നാണ് വീസിന്‍റെ ആഹ്വാനം.സഭാ ജനങ്ങള്‍ ബ്രിട്നിക്കുള്ള തങ്ങളുടെ പിന്തുണ കത്തിലൂടെ അവരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
മദ്യവും മയക്കുമരുന്നും കാരണം കഷ്ടപെടുന്ന ബ്രീട്നിക്ക് തന്‍റെ കുട്ടികളെയും നഷടമായിരിക്കുന്ന ഈ സമയത്ത് സമാന സാഹചര്യത്തിലുള്ള സമ്പന്നയല്ലാത്ത നിങ്ങളുടെ അയല്‍ക്കാരനെ എങ്ങനെ പിന്തുണയ്ക്കുമൊ അത്തരത്തിലുള്ള പിന്തുണയാണ് നല്‍കേണടതെന്നും ഇടയന്‍ സഭാ ജനങ്ങളോട് ആവശ്യപ്പെടുന്നു. ബ്രിട്നിക്കുള്ള പിന്തുണ കത്തുകള്‍ അവര്‍ക്ക് നേരിട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് സഭയുടെ മാധ്യമ വിഭാഗം മേധാവി സിന്‍ഡി വില്‍സണ്‍.