സാധാരണ ഗതിയില്‍ പരിപടി ശ്രദ്ധിക്കപ്പെടാന്‍ സിനിമാ താരങ്ങളെ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഹോളിവുഡ് താരവും പാട്ടുകാരിയുമായ ലിന്‍ഡ്സേ ലോഹന്റെ ഗതി മറിച്ചായി. ലോഹന്റെ മാതാവ് ഡൈനയുടെ സ്വന്തം നിര്‍മ്മാണത്തിലുള്ള ടെലിവിഷന്‍ പരിപാടിയില്‍ അഭിനയിക്കിന്നതില് നിന്നും ലിന്‍ഡ്സേയെ ഡൈന മാറ്റി നിര്‍ത്തി.
ലിവിംഗ് ലോഹന് എന്ന് എട്ട് ഭാഗങ്ങളുള്ള ടെലിവിഷന്‍ പരിപാടിയില്‍ അഭിനയിക്കുന്നതില്‍ നിന്നാണ് താരത്തെ മാതാവ് നാല്‍പ്പത്തഞ്ച് കാരിയായ ഡൈന തടഞ്ഞത്. തിളക്കാമാര്‍ന്ന സിനിമാ താരമായ ലോഹന് ടെലിവിഷന്‍ പരിപാടിയില്‍ അഭിനയിക്കുന്നത് കരിയറിനെ ബാധിക്കും എന്നായിരുന്നു ന്യായീകരണം. “ റിയാലിറ്റി ഷോകളില്‍ അഭിനയിക്കുന്നത് ഒരു ചുവട് പിന്നോട്ട് നടക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ ലിന്ഡ്സേയോട് പറയുകയായിരുന്നു.” ഡൈന ന്യായീകരിക്കുന്നു.
അതേ സമയം മാതാവ് നിര്‍മ്മിക്കുന്ന ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് നേരത്തേ തന്നെ പിതാവ് മൈക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 21 കാരിയായ മകളുടെ കരീര് വിനോദ വ്യവസായത്തില്‍ ഡൈന ദുരുപയോഗം ചെയ്യുമോ എന്നാണ് മൈക്കല്‍ ഭയക്കുന്നത്. ഇക്കാര്യം പല തവണ മൈക്കല്‍ സൂചിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തന്നെ ലിന്‍ഡ്സേയുടെ മാതാവ് എതിര്‍ക്കുകയാണ്. തന്റെ താല്പര്യങ്ങള് തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെ തന്നെയുള്ളതാണെന്ന് ഡൈന വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ല കഥകളൊന്നും തങ്ങളുടെ വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും രണ്ട് വര്‍ഷമായി മാധ്യമങ്ങള്‍ കേട്ടാല്‍ അറയ്ക്കുന്ന കഥകളാണ് കുടുംബത്തെ കുറിച്ച് നിറം പിടിപ്പിച്ച് എഴുതുന്നതെന്നും ഡൈന പറയുന്നു.