ജെ ലോയുടെ കുഞ്ഞിന് 4 ദശലക്ഷം

Webdunia
PROPRO
ജെന്നിഫര്‍ ലോപസ് ഗര്‍ഭിണിയാണെന്നത് തന്നെ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയായിരുന്നു. ആദ്യം എതിര്‍ക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്ത ജെ ലോ ഇപ്പോള്‍ പിറക്കാനിരിക്കുന്ന അവരുടെ കുഞ്ഞുമായി ബന്ധപ്പെട്ടും വാര്‍ത്ത ആഘോഷിക്കുകയാണ്. കുഞ്ഞിന്‍റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ ചില മാധ്യമങ്ങളുമായി കരാറായി എന്നാണ് കേള്‍ക്കുന്നത്.

കുഞ്ഞിന്‍റെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് പീപ്പിള്‍ മാസികയുമായി ജെ ലോയും ഭര്‍ത്താവ് മാര്‍ക്ക് ആന്‍റണിയും കരാറില്‍ എത്തുമെന്നാണ് പേജ് സിക്‍സ് ഡോട്ട് കോം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. ഇതിനു പുറമെ ഓക് മാസികയുമായി ഇക്കാര്യത്തില്‍ തന്നെ പോപ് ദമ്പതികള്‍ നേരത്തേ തന്നെ കരാര്‍ ആയിക്കഴിഞ്ഞതായും വാര്‍ത്തകളുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ പടം നല്‍കുന്നതിനുള്ള കരാറിന്‍റെ കാര്യത്തില്‍ ഇരു മാസികകളും ഒന്നിച്ച് ചെലവ് വഹിക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ രണ്ടു മാസികകളും ജെ ലോയുടെ പ്രതിനിധികളും എതിര്‍ക്കുകയാണ്. ചിത്രത്തിന്‍റെ യു എസ് അവകാശം മാത്രമാണ് ഇതു വരെ വിറ്റിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

പിറക്കാത്ത കുഞ്ഞിന്‍റെ കാര്യത്തില്‍ നേരത്തേ തന്നെ വിലപറഞ്ഞിരിക്കുന്ന അച്ഛനും അമ്മയും നാല് ദശലക്‍ഷം ഡോളറെങ്കിലും സമ്പാദിക്കുമെന്നാണ് കേള്‍ക്കുന്നത്.