കേറ്റ് കൊള്ളാം,ഫാഷന്‍ വേണ്ട

Webdunia
FILEFILE
ഹോളീവുഡ് നടിയും ഫാഷന്‍ രംഗത്തെ പ്രശസ്ത താരവുമായ കെറ്റ് മോസിന്‍റെ പുതിയ കാമുകന്‍ ജാമിക്കു ഫാഷന്‍ രംഗത്തോട് ഒരു താല്പര്യവുമില്ല. “കേറ്റിനെ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു. എന്നാല്‍ വെള്ളി വെളിച്ചത്തിന്‍റെ പ്രഭയും ജനശ്രദ്ധയും എതിര്‍ക്കുന്നു. കൂടുതല്‍ സമയം സ്വന്തം സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രിയപ്പെട്ടവരോടൊത്ത് ചെലവഴിക്കാനുമാണ് കൂടുതലിഷ്‌ടം. ”പറയുന്നത് കേറ്റിന്‍റെ പ്രിയ കാമുകന്‍ ജാമിയാണ്.

ക്യാറ്റ് വാക്ക് റാണിയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഫാഷനായി സമയം ചെലവഴിക്കുന്നതില്‍ ജാമിക്ക് ഒട്ടും തന്നെ പ്രിയമില്ല. 39 കാരനായ ജാമി ഒന്നാന്തരം റോക്ക് പാട്ടുകാരനാണ്. ‘കില്‍‌സി’ ലെ ഗിറ്റാറിസ്റ്റായ ജാമി ഫാഷനെ വെറുക്കുന്നു. ആഗസ്റ്റ് മുതലായിരുന്നു ജാമി കേറ്റിന്‍റെ ഇഷ്ട പുരുഷനായി മാറിയത്.

ഫാഷനെ വെറുക്കുന്ന ജാമിക്ക് കാമുകി റാമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനോടും താല്പര്യമില്ല. “ഞാന്‍ ഫാഷന്‍ ഷോകള്‍ക്കു പോകാറില്ല. ഫാഷന്‍ പോലുള്ള സംഭവങ്ങളെല്ലാം തന്നെ ശുദ്ധ അസംബന്ധമാണ്.” ജാമി പറയുന്നു. രണ്ടു മാസം മുമ്പ് വാലന്‍റീന്‍ ഫില്ലോല്‍ കോര്‍ഡീലുമായുള്ള ബന്ധം വേര്‍പെടുത്തിയാ‍ണ് കേറ്റുമായി പുതിയ ചങ്ങാത്തത്തിനെത്തിയത്.