കെയ്‌റ എന്തിനും റെഡി

Webdunia
PROPRO
അഭിനയത്തില്‍ ഒറിജിനാലിറ്റി വേണം അല്ലെങ്കില്‍ എന്ത് രസം. ഹോളിവുഡ്താരം കെയ്‌റാ നൈറ്റിംഗ്‌ലിയുടെ അഭിപ്രായം ഇതാണ്. സംവിധായകന്‍റെ നടിയാണ് താനെന്നും സെക്‍സ് സീനുകളില്‍ വരെ തനിമ നിലനിര്‍ത്താന്‍ തയ്യാറാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു. സംവിധായകന് ആവശ്യമെങ്കില്‍ വസ്ത്രമില്ലാതെയും അഭിനയിക്കാന്‍ കെയ്‌റാ റെഡി.

പറയുക മാത്രമല്ല കെയ്‌റ ഇക്കാര്യം പ്രവര്‍ത്തിക്കുക കൂടി ചെയ്തു. കെയ്‌റയുടെ ഏറ്റവും പുതിയ ചിത്രമായ എഡ്ജ് ഓഫ് ദി ലവ്വില്‍ ഭര്‍ത്താവായി അഭിനയിക്കുന്ന സിലിയന്‍ മര്‍ഫിയുമായി ചൂടന്‍ രംഗം ഒന്നാന്തരമായി കൈകാര്യം ചെയ്തെന്നാണ് ലണ്ടന്‍ റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാണ് താരത്തിന്‍റെ ചോദ്യം.

“ഞാന്‍ മറ്റുള്ളവരെ പോലെയല്ല. ഈ രംഗങ്ങളില്‍ അകത്ത് നേരിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് അഭിനയിച്ചത്. എന്നാല്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് കൂടി ഊരി മാറ്റാന്‍ ഞാന്‍ സമ്മതിച്ചേനെ. ഇതൊക്കെ ഒരു ചെറിയ കാര്യമല്ലേ?” കെയ്‌റയുടെ ഈ ചോദ്യം ഉദ്ധരിച്ച പീപ്പിള്‍ മാസിക പറയുന്നു.

ഏറ്റവും പുതിയ ചിത്രത്തില്‍ വേണമെങ്കില്‍ വസ്ത്രമുപേക്ഷിക്കാന്‍ വരെ തയ്യാറായിരുന്നു എന്നാണ് നൈറ്റിംഗ്‌ലിയുടെ പ്രഖ്യാപനം. ഇക്കാര്യത്തില്‍ താരത്തിനു ചില ന്യായീകരണങ്ങള്‍ കൂടിയുണ്ട്. വസ്ത്രം കൊണ്ട് മൂടാത്ത മാറിടം അവര്‍ക്ക് ഒരു ശീലമായിക്കൊണ്ടിരിക്കുകയാണെന്ന് താരത്തെ ഉദ്ധരിച്ച് മാസിക പറയുന്നു.

“ഞാനെപ്പോഴും മാറിടം നഗ്നമാക്കിയിടാറാണ് പതിവ്.” എഡിന്‍ബറോ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ സ്വന്തം ചിത്രമായ എഡ്ജ് ഓഫ് ലവിന്‍റെ പ്രമോഷന്‍ പരിപാടിയില്‍ പത്ര ലേഖകരോട് ഇക്കാര്യത്തില്‍ താരം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനിടയിലെ പ്രണയമാണ് എഡ്ജ് ഓഫ് ലവ് പറയുന്നത്.