ആഷ്ടന്‍ കച്ചറിനൊപ്പം അഭിനയിക്കാനില്ല

Webdunia
PROPRO
പൊന്നു തരാമെന്നു പറഞ്ഞാല്‍ പോലും ആഷ്ടന്‍ കച്ചറിനൊപ്പം അഭിനയിക്കാനില്ല. കടുത്ത തീരുമാനം എടുത്തിരിക്കുന്നത് ഡെമിമൂറാണ്. കച്ചറാകട്ടെ മൂറിന്‍റെ രണ്ടാം ഭര്‍ത്താവും. ജീവിതത്തിലെ നായികാ നായകന്‍‌മാര്‍ സിനിമയില്‍ ഒന്നിക്കുന്നതു ശരിയല്ലെന്നാണ് മൂറിന്‍റെ നിഗമനം.

യഥാര്‍ത്ഥ ജീവിതത്തിലെ നായികാ നായകന്‍‌മാര്‍ ഒന്നിക്കുന്ന ചിത്രങ്ങള്‍ക്ക് ഹോളീവുഡില്‍ രാശിയുണ്ടാകില്ലെന്നാണ് ഡെമിയുടെ കണ്ടെത്തല്‍. 2005 ലായിരുന്നു മദ്ധ്യ വയസ്ക്കയായ ഹോളീവുഡ് ഹോട്ടിനെ ആഷ്‌ടന്‍ കച്ചര്‍ വേളി കഴിച്ചത്.

ചിലപ്പോഴൊക്കെ കിറുക്കന്‍ തീരുമാനങ്ങള്‍ എടുക്കുകയും തുറന്നു പറയുകയും ചെയ്യുന്ന ഡെമിമൂറിന്‍റെ സ്വഭാവം ഹോളീവുഡ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിരുന്ന് ചില്ലറയല്ല. ആഷ്ടന്‍ കച്ചറില്‍ നിന്നും ഒരു കുഞ്ഞ് വേണമെന്നതാണ് നാല്‍പ്പത്തഞ്ചുകാരിയായ മൂറിന്‍റെ ഇപ്പോഴത്തെ ആഗ്രഹം‍.

ആദ്യ ഭര്‍ത്താവും ഹോളീവുഡിലെ സൂപ്പര്‍ താരവുമായ ബ്രൂസ് വില്ലിസില്‍ മൂന്നു പെണ്‍ കുട്ടികള്‍ 45 കാരിയായ ഡെമി മൂറിന് ഇപ്പോള്‍ തന്നെയുണ്ട്. പുതിയ ഭര്‍ത്താവ് കച്ചറിന്‍റെ ഒരു കുട്ടി കൂടി തനിക്കു വേണമെന്നാണ് ഡെമി തട്ടി വിടുന്നത്.

“ഒരു കുട്ടിയുണ്ടായാല്‍ ഞങ്ങള്‍ക്ക് സന്തോഷമാകും. ഇതിനായി ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചു വരികയാണ്. എന്നെ സംബന്ധിച്ച് എല്ലാം തികഞ്ഞവനായ ആഷ്‌ടന്‍ ഒട്ടേറെ കഴിവുകളുള്ളയാളാണ്. എനിക്കു വളരെ സന്തോഷവും സ്നേഹവും തരുന്നതിനാല്‍ ഒരു കുട്ടിക്കായി അദ്ദേഹത്തിന്‍റെ ശ്രമത്തെ കുറ്റം പറയാനൊക്കുമോ?” ഡെമി ചോദിക്കുന്നു.