എന്താണ് ധന്തേരാസ് അഥവാ ധനത്രയോദശി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (21:13 IST)
ഹിന്ദു വിശ്വാസമനുസരിച്ച് അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ 13ാം ചാന്ദ്രദിനത്തെയാണ് ധനത്രയോദശിയായി ആചരിക്കുന്നത്. കൂടുതലും വടക്കേന്ത്യക്കാരാണ് ഇത് ആഘോഷിക്കുന്നത്. ധനത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയാണ് ഈ അവസരത്തില്‍ ആരാധിക്കുന്നത്. ദേവിയെ പ്രീതിപ്പെടുത്തുന്നതിനായും ഗൃഹത്തിന് ഐശ്വര്യം ലഭിക്കുന്നതിനുമായി സ്വര്‍ണം, വെള്ളി, പാത്രങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാറുണ്ട്. 
 
ഇവയോടൊപ്പം തന്നെ ഉപ്പും വാങ്ങുന്നത് നല്ലതാണെന്നാണ് വാസ്തു ശസ്ത്രം പറയുന്നത്. ഇത് വീടിന് ഐശ്വര്യം നല്‍കുന്നതിനും ലക്ഷമി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും സഹായിക്കുന്നു. ഉപ്പ് പണം മുടക്കി തന്നെ വാങ്ങണം കടം വാങ്ങാന്‍ പാടില്ല. അതോടൊപ്പം തന്നെ വീടും പരിസരവും ധനാത്രയോദശിക്ക് മുമ്പ് തന്നെ വൃത്തിയാക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

Next Article