കര്‍ക്കിടകം രാമായണ പാരായണത്തിനാണെങ്കില്‍ ചിങ്ങം മഹാവിഷ്ണു ഭജനത്തിനുള്ളത്!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഓഗസ്റ്റ് 2023 (18:03 IST)
കര്‍ക്കിടകമാസം രാമായണ പാരായണത്തിന് ഉള്ളതാണെങ്കില്‍ ചിങ്ങമാസം മഹാവിഷ്ണു ഭജനത്തിനുള്ളതാണ്. ദ്വാപരയുഗത്തിലെ ദേവരൂപമായ ശ്രീകൃഷ്ണന്റെ ജന്മം കൊണ്ട് പുണ്യമാക്കപ്പെട്ട മാസമാണ് ചിങ്ങം.
 
രാമായണമാസം ആചരിക്കുന്നത് പോലെ ചിങ്ങം കൃഷ്ണഭജനത്തിനായി വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തില്‍ അഷ്ടമിതിഥിയുംരോഹിണി നക്ഷത്രവും ചേരുന്ന അര്‍ദ്ധരാത്രിയിലാണ് കൃഷ്ണന്‍ പിറന്നത്.
 
ചിങ്ങത്തില്‍ ജന്മാഷ്ടമിദിവസം വ്രതം എടുത്താല്‍ ഏഴ് ജന്മത്തേക്കുള്ള മോക്ഷമാണ് ഫലം. അഷ്ടമിരോഹിണി വൃതത്തിനും ഒട്ടേറെ ഫലങ്ങള്‍ കല്‍പിച്ചിട്ടുണ്ട്. ദേവ കഥകള്‍ വര്‍ണ്ണിച്ചും കൃഷ്ണപ്രീതിക്കായി വഴിപാടുകള്‍ നടത്തിയുമാണ് അഷ്ടമിരോഹിണി ആചരിക്കുന്നത്.
 
ഭാഗവതം ദശമസ്‌ക്ന്ദത്തെ ആധാരമാക്കി ചെറുശേരി രചിച്ച കൃഷ്ണഗാഥ ചിങ്ങമാസത്തില്‍ പാരായണം ചെയ്യപ്പെടുന്നത് വിശിഷ്ടമാണ്. സല്‍പുത്രജനനത്തിന് കൃഷ്‌ണോല്‍പത്തിയും സന്താനസൗഖ്യത്തിന് പൂതാനമോഷവും നാഗപ്രീതിക്ക് കാളിയമര്‍ദ്ദനവും ഗുരുപ്രീതിക്ക് ഗുരുദക്ഷിണയും ശത്രുനാശത്തിന് ബാണയുദ്ധവും മംഗല്യപ്രാപ്തിക്ക് രുക്മിണിസ്വയം വരവും പാരായണം ചെയ്യുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article