മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ കൂടുതല്‍ കഴിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേന മറവി രോഗം കുറവാണെന്നതും ഈ വാദത്തെ ശരിവയ്ക്കുന്നു. അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ് മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്‍ക്യുമിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.