World Asthma Day 2023: ശ്വാസകോശ രോഗങ്ങള്‍ തടയാന്‍ നാട്ടുവിദ്യ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 മെയ് 2023 (10:34 IST)
കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായതിനാലും അന്തരീക്ഷ മലിനീകരണം കൂടുന്നതിനാലും പലരിലും ശ്വാസകോശ രോഗങ്ങള്‍ കൂടുകയാണ്. പലര്‍ക്കും വിട്ടുമാറാത്ത ജലദോഷമാണ് വില്ലനാകുന്നത്. ഇതിന് പരിഹാരമുണ്ട്.
 
പകുതി ചെറുനാരങ്ങ നീരില്‍ മൂന്നുനുള്ള് രാസ്‌നാദി ചൂര്‍ണം ചാലിച്ച്, പഴുത്ത പ്ലാവില കുമ്പിള്‍ ആക്കി അതില്‍ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്ന പാകം ആകുമ്പോള്‍ എടുത്തു മാറ്റി, ചൂടാറിയ ശേഷം ഈ കുഴമ്പ് ശിരസ്സില്‍ വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് അടര്‍ത്തി മാറ്റി, നല്ല രസ്‌നാദി പൊടി കൊണ്ട് വീണ്ടും തിരുമ്മുക. തുടര്‍ച്ചയായി മൂന്നുദിവസം ഇത് തുടരുക. ഈ ദിവസങ്ങളില്‍ തല നനയ്ക്കരുത്. ജലദോഷത്തില്‍ നിന്ന് നല്ല ആശ്വാസമാണ് നിങ്ങള്‍ക്ക് മൂന്ന് ദിവസങ്ങള്‍ കൊണ്ട് ലഭിക്കുക.
 
ചുമ, കഫക്കെട്ട്, ശ്വാസം മുട്ടല്‍, ഒച്ച അടവ് എന്നിവ മാറുവാന്‍ ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പൂ, ഏലയ്ക്ക ഇവ വറുത്തുപൊടിച്ച് അരിച്ചെടുത്ത് അതില്‍ കല്‍ക്കണ്ടം പൊടിച്ചുചേര്‍ത്ത് ഇടയ്ക്കിടെ കുറേശ്ശെ കഴിക്കുക. ഇളകാത്ത കഫം ഇളകിപ്പോകാനും ചുമ കുറയാനും ഇത് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍