ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്‌നങ്ങളും എല്ലാവർക്കും ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്നത് കുടവയറ്റ് തന്നെയാണ്. ഏത് സമയവും സിസ്‌റ്റത്തിന്റെ മുന്നിൽ ഇരുപ്പുറപ്പിച്ച് വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവർക്ക് ഇത് സാധാരണമാണ്.
ജോലി ചെയ്‌ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങൾ ഒന്നും തന്നെ ചെയ്യാൻ അവർ കൂട്ടാക്കുകയും ഇല്ല. എന്നാൽ വയർ കുറയ്‌ക്കാൻ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്നല്ലേ... നെല്ലിക്കയും ഇഞ്ചിയും. അതേ നെല്ലിക്ക അരച്ച് അതിൽ ഇഞ്ചിയുടെ നീരും ചേർത്ത് കഴിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാൻ ബെസ്‌റ്റാണ്.
അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തിവയ്‌ക്കുക. രാത്രിയിൽ കലർത്തിവെച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്പോഴേക്കും നിങ്ങൾക്ക് ഫലം അനുഭവിച്ചറിയാനാകും.