വീഡിയോ ചാറ്റുകൾ ഇനി കൂടുതൽ 'കളർഫുൾ'; പുത്തൻ സംവിധാനവുമായി ഗൂഗിൾ മീറ്റ്

ഞായര്‍, 1 നവം‌ബര്‍ 2020 (15:44 IST)
വീഡിയോ കോള്‍ ചെയ്യുമ്പോൾ നല്ല ബാക്ഗ്രൗണ്ടിനുവേണ്ടി വീടുനുള്ളിൽ പലപ്പോഴും നമ്മൾ സ്ഥലം തിയാറില്ലേ ? എങ്കിൽ ഇനി അത് ഒഴിവാക്കാം. എവിടെയാണെങ്കിലും നമുക്ക് പിന്നിൽ ഇഷ്ടമുള്ള ബാക്ഗ്രൗണ്ട് സെറ്റ് ചെയ്യാനാകുന്ന പുത്തൻ ഫീച്ചറുമായി എത്തിയിരിയ്കുകയാണ് ഗുഗിൾ മീറ്റ്. ഇഷ്ടമുള്ള ചിത്രങ്ങൾ ഇത്തരത്തിൽ വീഡിയോ കൊളിൽ പശ്ചാത്തലമാക്കി മാറ്റം. എ ആർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ ഫീച്ചർ ഒരുക്കിയിരിയ്ക്കുന്നത്.
 
ഒഫീസ് പശ്ചാത്തലം, പകൃതി ദൃശ്യങ്ങൾ തുടങ്ങി നിരവധി പശ്ചാത്തല ചിത്രങ്ങൾ മീറ്റിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിൽനിന്നും നമുക്ക് ഇഷ്ടപ്പെട്ട പശ്ചാത്തലം വീഡിയോ ചാറ്റുകളുടെ സ്വഭാവത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. സ്വന്തം ചിത്രവും ചാറ്റിന്റെ പശ്ചാത്തലമാക്കാനാകും. മീറ്റിന്റെ ഡെസ്ക്‌ടോപ്പ് പതിപ്പിൽ മാത്രമാണ് നിലവിൽ ഈ സംവീധാനം ലഭ്യമാവുക. ക്രോം ഒഎസ്, വിന്‍ഡോസ്, മാക് പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ഒരുക്കിയിട്ടുണ്ട്. മീറ്റിന്റെ മൊബൈൽ പതിപ്പിൽ ഈ ഫീച്ചർ ഉടൻ എത്തിയേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍