ഗര്‍ഭവതിയാകാന്‍ തയ്യാറാകുകയാണോ, ഈ ശീലങ്ങള്‍ ഉടന്‍ ഉപേക്ഷിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഫെബ്രുവരി 2023 (15:20 IST)
ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ ഗര്‍ഭം സാധ്യമാകാത്ത അവസ്ഥ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ആദ്യമായി പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ഇത് ഗര്‍ഭം അലസുന്നതിന് കാരണമാകും. 
 
കൂടാതെ കഫീന്റെ ഉപയോഗം കുറയ്ക്കണം. ദിവസവും രണ്ടു കോഫിയില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ല. അമിതമായി വ്യായാമം ചെയ്യാനും പാടില്ല. വിഷാംശമുള്ളതോ കീടനാശിനി അടിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഉറക്കത്തിന്റെ താളപ്പിഴകളും കുഞ്ഞിനെ ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article