മൂത്രത്തില്‍ പഴുപ്പ് എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

ശ്രീനു എസ്

വെള്ളി, 17 ജൂലൈ 2020 (10:35 IST)
അടിവയറ്റില്‍ അസഹ്യമായ വേദനയും മൂത്രം ഒഴിക്കുമ്പോഴുണ്ടാകുന്ന വേദനയുമാണ് മൂത്രത്തിലെ പഴുപ്പിന്റെ ലക്ഷണങ്ങള്‍. സാധാരണയായി ആര്‍ത്തവകാലത്താണ് സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത്. ശുചിത്വക്കുറവാണ് ഇതിലൊരു കാരണം.
 
ബാര്‍ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തിലെ പഴുപ്പ് മാറുന്നതിന് സഹായിക്കും. ഒരുപിടി തഴുതാമയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. കൂടാതെ ഞെരിഞ്ഞിലിട്ട വെള്ളം പലപ്രാവശ്യമായി കുടിക്കുന്നതും മൂത്രത്തിലെ പഴുപ്പ് മാറാന്‍ സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍