എന്നാൽ ഉറക്കത്തെ ഇങ്ങനെ കോമ്പ്രമൈസ് ചെയ്യുന്നത് മൂലം നിത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. പതിവായി ഉറക്കം നഷ്ടപ്പെടുന്നത് മൂലം ഓർമശക്തി കുറയുക,ചിന്താശേഷിയിൽ മങ്ങലുണ്ടാവുക,ശ്രദ്ധക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനസികാരോഗ്യത്തെയും ബാധിക്കും. മുൻകോപം,വിഷാദം,ഉത്കണ്ഠ എന്നിവർ കൂടുന്നതിനും ഉറക്കക്കുറവ് കാരണമാകും.
കൂടാതെ പതിവായി ഉറക്കമില്ലാത്തത് ശരീരഭാരം വർധിക്കാൻ കാരണമാകാറുണ്ട്. നമ്മുടെ രോഗപ്രതിരോധശേഷിയെയും ഇത് ബാധിക്കും. ഉറക്കപ്രശ്നം കാരണം ശരീരത്തിലെ ഹോർമോണൽ ബാലൻസ് തെറ്റുന്നതിനും സാധ്യതയേറെയാണ്. പതിവായി ഉറക്കം ശരിയാകാത്തവരിൽ മുഖത്ത് ഡാർക്ക് സർക്കിൾസ്, ചർമ്മം മങ്ങിയതായി കാണുക,മുഖക്കുരി എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം.