പല ഇന്ത്യക്കാര്‍ക്കും ചായ ഒരു പാനീയത്തേക്കാള്‍ കൂടുതല്‍ അത് ഊഷ്മളതയുടെയും ആശ്വാസത്തിന്റെയും ബന്ധത്തിന്റെയും ഒരു ആചാരമാണ്. പലരുടെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ ഒരു കപ്പ് ചായയില്‍ നിന്നാണ്. എന്നാല്‍ ആഴത്തിലുള്ള സാംസ്‌കാരിക പ്രാധാന്യമുണ്ടെങ്കിലും, അമിതമായ ചായ ഉപഭോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒരു നിശ്ചിത ദിനചര്യയുള്ളവര്‍ക്ക്, രണ്ടോ മൂന്നോ കപ്പ് ചായ ധാരാളം മതി. ഇതില്‍ കവിയുന്നത് ആരോഗ്യത്തെ കാര്യമായ രീതിയില്‍ ബാധിക്കും. നല്ല രീതിയിലുള്ള ഉറക്കം ഉറപ്പാക്കാന്‍ വൈകുന്നേരം 4 മണിക്ക് ശേഷം ചായ ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ ഭക്ഷണത്തിന് പകരം ചായ കുടിക്കുന്നതും നല്ലതല്ല. ചായ ആശ്വാസകരമായ ഊഷ്മളത മുതല്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വരെ നല്‍കുന്നുണ്ട്.
എന്നാല്‍ സന്തുലിതാവസ്ഥ പ്രധാനമാണ്. അമിതമായി ചായ കുടിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തല്‍, ഇരുമ്പ് ആഗിരണം കുറയല്‍, അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് അനാവശ്യമായ കലോറി ഉപഭോഗം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങള്‍ക്കൊപ്പം ഒന്നോ രണ്ടോ കപ്പ് ചായ ദിവസവും കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല.