കുട്ടികളുടെ പഠനശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാം, ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തണം

കെ ആര്‍ അനൂപ്

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (09:26 IST)
കുട്ടികളുടെ പഠനശേഷി വര്‍ദ്ധിപ്പിക്കാനായി അവര്‍ കഴിക്കുന്ന ആഹാരത്തിലും ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിനും പഠനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 
 
പതിവായി ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇലക്കറികള്‍ മസ്തിഷ്‌കകോശങ്ങളെ സംരക്ഷിക്കുന്ന ഫോളേറ്റ്, ഫ്‌ലെവനോയിഡുകള്‍,കാരോട്ടിനോയിഡുകള്‍, വിറ്റാമിന്‍ ഇ, കെ 1 തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
 
 ബീന്‍സില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷികമാണ്. മുട്ട കഴിക്കുന്നത് നല്ലതാണ്.ഇതില്‍ കോളിന്‍, വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍ സെലനിയം എന്നിവ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ഗുണകരമാണ്.
 
 പരിപ്പില്‍ ബി വിറ്റാമിന്‍ ഫോളേറ്റ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് വൈജ്ഞാനിക പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. ആരോഗ്യകരമായ മസ്തിഷ്‌ക വികസനത്തിന് കുട്ടികളുടെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷികമായ മറ്റൊരു ധാതുവായ സിങ്ക് പരിപ്പില്‍ അടങ്ങിയിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍