തൊണ്ട വേദന ഉള്ളപ്പോള്‍ ഇഞ്ചിച്ചായ കുടിക്കാം

രേണുക വേണു
വ്യാഴം, 20 ജൂണ്‍ 2024 (10:50 IST)
ചായ ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അവയ്ക്ക് പലതരം രുചികളായാല്‍ അതിലും കേമമാകും. നമ്മുടെ ചായയുടെ ലിസ്റ്റില്‍ കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ നീളുന്നു. ഓരോ ചായയ്ക്കും ഓരോ രുചിയാണ്. എന്നാല്‍ ഇഞ്ചിച്ചായ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇഞ്ചി ശരീരത്തിന് ഉത്തമമാണ്, അതുകൊണ്ടുതന്നെ ഇഞ്ചിച്ചായ എന്ന ജിഞ്ചര്‍ ചായയും ശരീരത്തിന് ഗുണം മാത്രമേ നല്‍കൂ. ആ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...
 
ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇഞ്ചിച്ചായ സൂപ്പറാണ് കേട്ടോ. ജലദോഷമോ തൊണ്ടയ്ക്ക് പ്രശ്‌നമോ ഉണ്ടെങ്കില്‍ ദിവസം ഒന്നോ രണ്ടോ കപ്പ് ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ഇതു കുടിക്കുമ്പോള്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. 
 
കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ ഇഞ്ചിച്ചായ കുടിച്ചാല്‍ അതിലും മികച്ചതാകും. ആന്റി ബാക്ടീരിയല്‍ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി. അതുകൊണ്ടുതന്നെയാണ് ഇഞ്ചിച്ചായ ശ്വാസസംബന്ധമായ എല്ലാ അസ്വസ്ഥതകളും പരിഹരിക്കാന്‍ അത്യുത്തമം തന്നെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article